അഭിഷേക് ബച്ചന് ഐശ്വര്യ റായിയെ പേടിയോ? അഭിഷേകിന്റെ ഉത്തരം ആരാധകരെ ഞെട്ടിച്ചു

മുംബൈ: സിനിമാ ലോകത്തെ മാതൃകാദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായി ബച്ചനും. നല്ലൊരു ഭര്‍ത്താവും അച്ഛനും എന്നതിലുപരി അമിതാഭ് ബച്ചനും ജയ ബച്ചനും നല്ലൊരു മകന്‍ കൂടെയാണ് അഭിഷേക്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജ് പരിശോധിക്കുന്നവര്‍ക്ക് അക്കാര്യം മനസ്സിലാകും.

അഭിഷേക് ബച്ചന് ഭാര്യ ഐശ്വര്യ റായിയെ ആണോ അമ്മ ജയ ബച്ചനെയാണോ പേടി?, കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഒരു ചാറ്റ് ഷോയിലാണ് അഭിഷേക് ബച്ചന് ഈ ചോദ്യം നേരിടേണ്ടി വന്നത്.

റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് കരണ്‍ ജോഹര്‍ അഭിഷേക് ബച്ചനോട് ചോദ്യം ചോദിച്ചത്. അമ്മ ജയ ബച്ചനെയാണ് പേടി എന്ന് അഭിഷേക് പറഞ്ഞു. എന്നാല്‍ ഷോയില്‍ അഭിഷേകിനൊപ്പം എത്തിയ സഹോദരി ശ്വേത ബച്ചന്‍ ആ മറുപടി തിരുത്തി.

അമ്മയെ അല്ല, ഭാര്യ ഐശ്വര്യയെയാണ് അഭിഷേകിന് ഭയം എന്ന് ശ്വേത പറഞ്ഞു. ‘ഇത് എനിക്കുള്ള ചോദ്യമാണ് മിണ്ടാതിരിക്കൂ’ എന്ന് ശ്വേതയോട് പറഞ്ഞ് അഭിഷേക് തന്റെ ഉത്തരത്തില്‍ ഉറച്ചു നിന്നു.

എന്തായാലും അഭിഷേകിന് ആരെയാണ് പേടി എന്നത് ആരാധകര്‍ക്ക് ഇപ്പോള്‍ വ്യക്തമാണ്.

You must be logged in to post a comment Login