അമല പോളിന്റെ വസ്ത്രധാരണത്തിനെതിരെ ട്രോളര്‍മാര്‍

നടി അമല പോളിനെതിരെ ട്രോളന്‍മാരുടെ ആക്രമണം. അമലയുടെ വസ്ത്രധാരണത്തെയും ശരീരത്തെയും ലൈംഗിക ചുവയോടെ നോക്കുന്നതാണ് പല ട്രോളുകളും. വിവാഹമോചനത്തിന് ശേഷവും അമല പോള്‍ സെക്‌സിയായി വസ്ത്രം ധരിക്കുന്നുവെന്നും പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുവെന്നുമാണ് ട്രോളര്‍മാരുടെ പരാതി. തുടര്‍ന്ന് നൂറുകണക്കിന് ട്രോളുകളാണ് അമലയ്‌ക്കെതിരെ വന്നു കൊണ്ടിരിക്കുന്നത്. പ്രധാനമായും തമിഴ് ട്രോള്‍ പേജുകളിലാണ് വ്യക്തിപരമായ ആക്രമണം.

uploads/news/2016/12/62581/amala-paul.jpg

വിവാഹമോചനത്തിന് ശേഷം നടി മഞ്ജു വാര്യര്‍ നേരിടേണ്ടി വന്നതിന് സമാനമായ ട്രോള്‍ ആക്രമണമാണ് തമിഴ്‌നാട്ടില്‍ അമലയും നേരിടുന്നതെന്ന്  റിപ്പോര്‍ട്ട്. വിവാഹമോചന ഹര്‍ജി നല്‍കിയ ശേഷം വീണ്ടും സിനിമയില്‍ സജീവമായതോടെയാണ് അമലയ്‌ക്കെതിരെ ട്രോളന്‍മാര്‍ രംഗത്ത് വന്നിരിക്കുന്നത്.

You must be logged in to post a comment Login