അമിത് ഷാ കശ്മീരിലേക്ക്; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും

amith shah maiden visit to Kashmir as home minister

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മു കശ്മീരിൽ എത്തും. സംസ്ഥാനത്തെ സുരക്ഷാ കാര്യങ്ങൾ വിലയിരുത്താനാണ് ആഭ്യന്തര മന്ത്രി കശ്മീരിലെത്തുന്നത്. അമർനാഥ് തീര്‍ത്ഥാടന യാത്രക്ക് തീവ്രവാദ ആക്രമണ ഭീഷണിയുള്ള പശ്ചാത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി പ്രത്യേക യോഗം ചേരും. ജൂലൈ 11നാണ് അമർനാഥ് തീർത്ഥാടനം ആരംഭിക്കുന്നത്.

ആഭ്യന്തര മന്ത്രിയായ ശേഷമുള്ള അമിത് ഷായുടെ ആദ്യ കശ്മീർ സന്ദർശനമാണ് ഇത്. ഇന്ന് രാത്രി  കശ്മീർ രാജ്ഭവനിൽ തങ്ങുന്ന അമിത് ഷാ നാളെ ദില്ലിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. അതിന് മുമ്പ് സംസ്ഥാന ബിജെപി നേതാക്കളുമായും ടൂറിസം മേഖലയിൽ നിന്നുള്ളവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. തിരിച്ചു പോകുന്നതിന് മുമ്പ് ശ്രീനഗറിൽ വച്ച് അമിത് ഷാ മാധ്യമങ്ങളെ കണ്ടേക്കും.

You must be logged in to post a comment Login