അമുലില്‍ 450 കോടി രൂപയുടെ വന്‍ അഴിമതി; എംഡി രാജിവെച്ചു


അമുലില്‍ വന്‍ അഴിമതി. ഇതിനെ തുടര്‍ന്ന് അമുല്‍ ഡയറി എന്നറിയപ്പെടുന്ന കൈര ജില്ലാ കോ-ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്സ് യൂണിയന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. രത്നം രാജിവച്ചു. അമുല്‍ ഡയറിയുടെ പ്രത്യേക ബോര്‍ഡ് യോഗം വിളിച്ചാണ് രത്നം രാജി തീരുമാനം പ്രഖ്യാപിച്ചത്. 450 കോടി രൂപയുടെ വന്‍ അഴിമതിയെ തുടര്‍ന്നാണ് രാജിയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2014 ജൂണ്‍ മാസത്തിലാണ് ഡോ. കെ. രത്നം എം.ഡി യായി ചുമതലയേറ്റത്. 55 കാരനായ രത്നം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് രാജി വച്ചതെന്നാണ് കമ്പനി പറയുന്നത്. യുഎസ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ താമസിക്കുന്നത്. അവരൂടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണ് രത്നം രാജിവച്ചതെന്നും അമുല്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അമുലിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി സീനിയര്‍ ജനറല്‍ മാനേജര്‍ ജയിന്‍ മേത്തയെ താല്‍ക്കാലികമായി ചുമതലപ്പെടുത്തിയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

You must be logged in to post a comment Login