അമൃതയിലെ ശാസ്ത്രജ്ഞര്‍ക്ക് കാന്‍സര്‍ നാനോമെഡിസിന്‍ കണ്ടുപിടിത്തത്തിന് അന്തര്‍ദേശിയ പേറ്റന്റ്

nanomedicine_
കൊച്ചി: സൂഷ്മമായ നാനോകണങ്ങള്‍ ഉപയോഗിച്ച് കാന്‍സറുമായി പൊരുതാന്‍ സഹായിക്കുന്ന കണ്ടുപിടിത്തം നടത്തിയ അമൃതയിലെ ശാസ്ത്രജഞര്‍ ,ഡോ. മന്‍സൂര്‍ കോയകുട്ടി ,ഡോ.ശാന്തികുമാര്‍ നായര്‍ എന്നിവരുടെ മേല്‍ നോട്ടത്തിലുള്ള ടീമിന് അമേരിക്ക, യൂറോപ്പിന്‍ യൂണിയന്‍ ,ജപ്പാന്‍ ,ചൈന , എന്നീ രാജ്യങ്ങളുടെ പേറ്റന്റ് ലഭിച്ചു.

ഈ മേഘലയിലെ ഇന്ത്യയുടെ ആദ്യത്തെ സുപ്രധാന അന്തര്‍ദേശിയ പേറ്റന്റാണ് കേരളത്തിലെ ശാസ്ത്രജ്ഞര്‍ കരസ്തമാക്കിയിരിക്കുന്നത്. ഒരു മുടിയിഴയുടെ ആയിരത്തിലൊരംശം വലുപ്പമുള്ള നാനോകണങ്ങളില്‍ ഒന്നില്‍ കൂടുതല്‍ മെഡിസുനുകള്‍ സൂഷ്മമായി സംയോജിപ്പിച്ച് കൊണ്ട് കാന്‍സറിന്റെ പ്രതിരോധ സംവിധനത്തെ തകര്‍ക്കുവാന്‍ കഴിയുന്ന കണ്ടുപിടുത്തത്തിനാണ് പേറ്റന്റ് ലഭിച്ചതെന്ന് ഡോ.മന്‍സൂര്‍ അറിയിച്ചു. കഴിഞ് അഞ്ച് വര്‍ഷമായി ഈ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മന്‍സൂര്‍ , ഡോ. ശാന്തികുമാര്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടിം അമേരിക്കയിലെയും , യൂറോപ്പ്‌യൂണിയനിലെയും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞമാരുടെ നിലവിലെ പേറ്റന്റ് മറുകടന്നാണ് ഈനേട്ടം കൈവരിച്ചിരിക്കുന്നത്.

സുപ്രാധാനമായ ഇത്തരം കണ്ടുപിടുത്തങ്ങല്‍ നമ്മുടെ നാട്ടില്‍ തന്നെ നടത്തിയെങ്കില്‍ മാത്രമെ നമ്മുടെ രാജ്യത്തിലെ സാധാരണക്കാരായ രോഗികള്‍ക്ക് അത്യാധുനികമായ ചികിത്സാരീതികള്‍ മിതമായചിലവില്‍ നല്‍കാന്‍ കഴിയുകയുള്ളു എന്നും അതില്‍ നേതൃത്വം കൊടുക്കാന്‍ അമൃതയ്ക്ക് കഴിഞ്ഞത് മികച്ചനേട്ടമായി കണാക്കുന്നു എന്ന് നാനോ സെന്റെര്‍ ഡയറക്ട്ര്‍ ഡോ. ശാന്തികുമാര്‍ അഭിപ്രയപ്പെടുന്നു. ശരീരത്തിലേക്ക് കടത്തിവിടുന്ന ഈ നനോ മെഡിസിനുകള്‍ കാന്‍സറിനെ ഫലപ്രദമായി കണ്ടെത്തുകയും നശിപ്പിക്കുന്നതിനൊടോപ്പം മറ്റ് അവയവങ്ങളെ ബാധിക്കാതിരിക്കുന്നതാണ് ഈ കണ്ടുപിടിത്തത്തിന്റെപ്രധാന വിശേഷം.

കാന്‍സര്‍ സെല്ലുകളില്‍ പ്രവേശിക്കുന്ന നനോ കണങ്ങളെ ലേസര്‍രശ്മികളുടെ സഹായത്തോടെ ആക്റ്റിവേറ്റ് ചെയ്ത് കാന്‍സറിനെ ഇല്ലാതാക്കുന്ന പുതിയ സംവിധാനത്തിന് മറ്റോരു സവിശേഷതയാണ്. മനുഷ്യരില്‍ ഉപയോഗിക്കുന്നതിന മുന്‍മ്പായി മൃഗങ്ങളില്‍ നടത്തേണ്ട സുരക്ഷാപാരിശോധനകളിലാണ് ഇപ്പോള്‍ അമൃതയിലെ ഗവേഷകര്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മനുഷ്യരില്‍ ഈ കണ്ടുപിടുത്തത്തിിന്റെ നേട്ടം എത്തിക്കാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് ശാസ്ത്രജ്ഞര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട് മെന്റൈ് ഓഫ് ബയോടെക്‌നോളജിയുടെ സഹായത്തോടെയാണ് ഗവേഷണങ്ങല്‍ പുരോഗമിക്കുന്നത്. അമൃതാ ഹോസ്പിറ്റലിലെ ഓംകോളജി ഹെഡ് ഡോ.കെ. പവിത്രന്‍, ിമറ്റോളജിയിലെ ഡാ.നീരജ് സിദ്ധാര്‍ഥന്‍, പി.എച്ച്. ഡി. ഗവേഷകരായ ഡോ.അര്‍ച്ചന, ഡാ.പാര്‍വ്വതി, ഡോ. അനുഷ അശോക് , ഡാ.രംജ്ഞിത്, ഡാ. ഗരീഷ്, ഡാ.വിജയ്ഹരീഷ്, ഡോ.ജീന , ഗിരിധരന്‍, ലക്ഷമി, ജ്ഞു തുടങ്ങിയവരാണ് കാന്‍സര്‍ നാനോ മെഡിസിന്‍ ടീമിലെ മറ്റ്പ്രധാന അംഗങ്ങള്‍.

You must be logged in to post a comment Login