അമേരിക്കന്‍ ഡ്രീംസിന്റെ പ്രകാശനം നിര്‍വഹിച്ചു

ഹ്യൂസ്റ്റന്‍: യാത്രാവിവരണ സാഹിത്യത്തില്‍ നാവഗതനായ ബി. വിജയകുമാര്‍ രചിച്ച ”അമേരിക്കന്‍ ഡ്രീംസിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചു.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍വച്ച് പ്രസിദ്ധ കവയിത്രി ശ്രീമതി സുഗതകുമാരി ടീച്ചറില്‍നിന്നും തമിഴ്, മലയാള സാഹിത്യകാരന്‍  നീലപത്മനാഭന് ആദ്യപ്രതി നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.
ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ എല്ലാം തന്നെ വസ്തുനിഷ്ഠവും, ലളിതവും, അറിവുകള്‍ പകരുവാന്‍ ഉതകുന്നതരത്തില്‍ എഴുത്തുകാരന്‍ വായനക്കാര്‍ക്ക് പ്രതിപാദിച്ചിട്ടുണ്ടെന്നും സുഗതകുമാരി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ചെറിയ കാര്യങ്ങള്‍പോലും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തിലാണെന്ന്  ഗ്രന്ഥത്തിന് അവതാരിക എഴുതിയ നീലപത്മനാഭന്‍ പറഞ്ഞു. തന്നെ ഈ ഉദ്യമത്തിന് പ്രചോദനം നല്‍കിയത് തന്റെ സുഹൃത്തുക്കളാണ് തന്നെയാണെന്നും  അതനുസരിച്ച് തന്റെ സന്ദര്‍ശനവേളയിലെ ഓരോ സ്ഥലത്തെയുംക്കുറിച്ച് താന്‍ എഴുതിവച്ച കാര്യങ്ങള്‍ ഒന്നിച്ച് ഒരു ഗ്രന്ഥമായി രൂപപ്പെടുത്തിയതെന്നും  വിജയകുമാര്‍ പറഞ്ഞു.  സത്യഭാമാ ബുക്ക്‌സ് ഉടമ  ചെറമംഗലം ശിവദാസ്, തിരുവനന്തപുരം ചാല ഗ്രെയിന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റും, തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്‌സ് ഭരണസമിതി അംഗവുമായ എസ്. താണുപിള്ള,  തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍  പി. അശോക്കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

You must be logged in to post a comment Login