അമേരിക്കന്‍ നടി ചാര്‍മിയന്‍ കാര്‍ അന്തരിച്ചു

_91293577_charmianലോസാഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ നടി ചാര്‍മിയന്‍ കാര്‍(73) അന്തരിച്ചു. ലോസാഞ്ചല്‍സില്‍ വെച്ചായിരുന്നു അന്ത്യം. ഡിമെന്‍ഷ്യ ബാധിതയായിരുന്നു. 1965 ല്‍ പുറത്തിറങ്ങിയ സൗണ്ട് ഓഫ് മ്യൂസിക്ക് എന്ന ചിത്രത്തിലെ ലീസല്‍ കഥാപാത്രമാണ് ചാര്‍മിയനിനെ ശ്രദ്ധേയയാക്കിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ അടക്കം അഞ്ച് ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ചിത്രം ലോക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ സിസ്റ്റീന്‍ ഗോയിംഗ് ഓണ്‍ സെവന്റീന്‍ എന്ന ഗാനരംഗത്തിലെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു.

പിന്നീട് ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയിലേക്ക് കടന്ന ലീസല്‍ ജീവതാനുഭവങ്ങളെ കോര്‍ത്തിണക്കി ഫോര്‍ എവര്‍ ലീസല്‍, ലെറ്റേഴ്‌സ് ടു ലീസല്‍ എന്നീ പുസ്തകങ്ങളും പുറത്തിറക്കി.

You must be logged in to post a comment Login