അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ.ബുഷ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ.ബുഷ് അന്തരിച്ചു. 94 വയസായിരുന്നു.  1989 മുതല്‍ നാല് വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്നു. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത് പ്രസിഡന്റാണ്. ഗള്‍ഫ് യുദ്ധത്തിലും ജര്‍മ്മന്‍ ഏകീകരണത്തിലും ബുഷിന്റെ നിലപാട് നിര്‍ണായകമായി. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത് പ്രസിഡന്റായിരുന്നു.

പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.  പാർക്കിംഗ്സണ്‍ രോഗബാധിതനായിരുന്നു അദ്ദേഹം. ബുഷിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം പുറത്തുവിട്ടത്. രണ്ടു തവണ അമേരിക്കൻ പ്രസിഡന്റായ ജോർജ് ഡബ്ല്യു ബുഷ് അദ്ദേഹത്തിന്‍റെ മകനാണ്.

യുഎസ് കോണ്‍ഗ്രസ് അംഗം, സിഐഎ ഡയറക്ടർ, റൊണാൾഡ് റീഗന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

You must be logged in to post a comment Login