അമേരിക്കയിലെ കൊളറാഡോയില്‍ വെടിവയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു  

അമേരിക്കയിലെ കൊളറാഡോയില്‍ വെടിവയ്പ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു  
അമേരിക്കയിലെ കൊളറാഡോയില്‍ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച പ്രാദേശിക സമയം വൈകീട്ട് 6.30 തോടെയാണ് വെടിവയ്പ്പുണ്ടായത്.

മരിച്ചവര്‍ രണ്ടു പേരും പുരുഷന്മാരാണ്. അക്രമികള്‍ നിര്‍ത്താതെ വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. ജനക്കൂട്ടത്തിന് നേരേ വാഹനമോടച്ചുകയറ്റിയായിരുന്നു ആക്രമണം.

You must be logged in to post a comment Login