അമേരിക്കയില്‍ ഭീകരാക്രമണം

 

truck attack in america

യുഎസിലെ മന്‍ഹാറ്റനില്‍ വെസ്റ്റ് സൈഡ് ഹൈവേയില്‍ വാഹനം ഇടിച്ച് കയറ്റി ആക്രമണം. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. വേള്‍ഡ് ട്രേഡ് സ്മാരകത്തിന് സമീപത്തായാണ് ആക്രമണം ഉണ്ടായത്. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം 3.15ഓടെയായിരുന്നു ആക്രമണം. കാല്‍നടയാത്രക്കാര്‍ക്കും, സൈക്കിള്‍ യാത്രക്കാര്‍ക്കും ഇടയിലേക്ക് വാഹനം ഇടിച്ച് കയറ്റുകയായിരുന്നു. വാഹനത്തില്‍ നിന്ന് ഐസ് അനുകൂല ലേഖനങ്ങളും പതാകയും കണ്ടെത്തിയിട്ടുണ്ട്.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 29 കാരനായ സെയ്ഫുള്ള സയ്പോവ് എന്ന ഉസ്ബക്കിസ്ഥാൻ കുടിയേറ്റക്കാരനാണ് ആക്രമണം നടത്തിയത്.ട്രക്ക് കമ്പനി സ്വന്തമായുള്ള ഇയാൾ ടാക്സി ഡ്രൈവറായും ജോലി നോക്കിയിരുന്നു. വാടകയ്ക്ക് എടുത്ത വാനുമായി എത്തിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂയോർക്കിൽ അടക്കം ലോകത്തെ മുഖ്യ നഗരങ്ങളിലെല്ലാം അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

You must be logged in to post a comment Login