അമേരിക്കയുടെ ഓപ്പണ്‍ ഡേറ്റ സര്‍വീസ് അടച്ചുപൂട്ടില്ലെന്ന് ട്രംപ്

വൈകാതെ പൂട്ടുമെന്ന് അറിയിച്ച അമേരിക്കയുടെ ഡേറ്റാ സര്‍വീസ് തുടര്‍ന്നും പ്രവര്‍ത്തിക്കും. കാലാവസ്ഥാ മാറ്റം, ആരോഗ്യം, പരിസ്ഥിതി തുടങ്ങി മേഖലകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്ന പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ ഓപ്പണ്‍ ഡേറ്റാ വെബ് സര്‍വീസാണ് അടച്ചു പൂട്ടേണ്ടെന്ന് തീരുമാനിച്ചത്. ഇതിലേക്കുള്ള ധനസഹായം നിര്‍ത്തലാക്കിയതിനാല്‍ മുന്നോട്ടു പോകില്ലെന്നും പ്രവര്‍ത്തന രഹിതമായിരിക്കുമെന്നുമുള്ള അറിയിപ്പ് വന്നിരുന്നു.

എന്നാല്‍ ഏപ്രില്‍ പതിനെട്ടുവരെ വെബ്‌സൈറ്റിലെ ഡേറ്റ ലഭ്യമായിരിക്കുമെന്ന് അപ്‌ഡേറ്റ് ചെയ്തു. പിന്നീട് ഈ വെബ്‌സൈറ്റ് എവിടെയും പോകില്ലെന്നും തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കൂടി ഇവര്‍ ട്വീറ്റ് ചെയ്തു. ഫണ്ടിങ് താല്‍ക്കാലികമായി മുടങ്ങിയപ്പോള്‍ കോണ്‍ട്രാക്ടര്‍ ആണ് ഇങ്ങനെയൊരു കാര്യം ചെയ്തത്. ഇയാള്‍ക്ക് തെറ്റായ വിവരം കിട്ടുകയായിരുന്നുവെന്ന് വെബ്‌സൈറ്റ് വക്താവ് ജെപി ഫ്രിയറി പറഞ്ഞു. എന്നാല്‍ ഈ വിവരം വെബ്‌സൈറ്റില്‍ നിന്നും രണ്ടു മണിക്കൂര്‍ സമയത്തിനുള്ളില്‍ നീക്കി.

വെബ്‌സൈറ്റില്‍ നിന്നും സയന്‍സ് എന്ന വാക്ക് എടുത്തു മാറ്റിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ഖനനപ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള ചില പുതിയ നിയമങ്ങള്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവയ്ക്കാനിരിക്കവേയാണ് ഇത്. 1906 ആന്റിക്യൂറ്റീസ് ആക്ട് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുകയായിരുന്നു ട്രംപ്. കേന്ദ്രഭരണപ്രദേശങ്ങളും ജലവും പൈതൃക സ്വത്തായി പരിഗണിച്ച് അവയെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

You must be logged in to post a comment Login