അമ്പത് കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് പി.വി സിന്ധു

pv-sindhu

ഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു പ്രമുഖ സ്‌പോര്‍ട്‌സ് കമ്പനിയുമായി 50 കോടി രൂപയുടെ കരാരില്‍ ഒപ്പു വെച്ചതായി റിപ്പോര്‍ട്ട്. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ലൈസന്‍സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബേസ് ലൈന്‍ ഗ്രൂപ്പുമായി സിന്ധു മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടെന്നാണ് പുറത്തു വവരുന്ന വിവരങ്ങള്‍.
ഒളിമ്പിക്‌സ് മെഡല്‍ നേടിയ ശേഷം ഇന്ത്യയിലെത്തിയ താരത്തിന് കോടിക്കണക്കിന് രൂപയും സമ്മാനങ്ങളും ലഭിച്ചിരുന്നു. കായിക താരങ്ങള്‍ കൈപ്പറ്റുന്ന ഏറ്റവും വലിയ തുകയുടെ കരാറാണ് സിന്ധു ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്നത്. മുമ്പ് നിരവധി കമ്പനികള്‍ തന്നെ സമീപിച്ചിരുന്നെങ്കിലും സിന്ധു കരാര്‍ ഒപ്പിട്ട് നല്‍കിയിരുന്നില്ല.

You must be logged in to post a comment Login