അമ്പരപ്പിക്കുന്ന ട്രെയിലറുമായി വിവാദ ചിത്രം ഗോസ്റ്റ് ഇന്‍ ദ ഷെല്‍

സ്‌കാര്‍ലറ്റ് ജൊഹന്‍സണ്‍ നായികയായി എത്തുന്ന ഹോളിവുഡ് ചിത്രം ഗോസ്റ്റ് ഇന്‍ ദ ഷെല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഇതേപേരിലുള്ള ജാപ്പനീസ് കോമിക്‌സിന്റെ ദൃശ്യാവിഷ്‌കാരമാണ്. ചിത്രത്തിലെ സ്‌കാര്‍ലറ്റിന്റെ കഥാപാത്രത്തിന്റെ പേരില്‍ വിവാദം ഉണ്ടായിരുന്നു.

റൂബെര്‍ട്ട് സാന്‍ഡേഴ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രശസ്ത സംവിധായകന്‍ തകേഷി കിതാനൊ അഭിനയിക്കുന്നുണ്ട്. മൈക്കല്‍ പിറ്റ്, ചിന്‍ ഹാന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം അടുത്തവര്‍ഷം മാര്‍ച്ച് 31ന് തിയറ്ററുകളിലെത്തും.

You must be logged in to post a comment Login