അമ്മയിലെ കൈനീട്ട വിവാദം: മുതിര്‍ന്ന താരങ്ങള്‍ക്ക് വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കമല്‍

 

കൊച്ചി: അമ്മയിലെ കൈനീട്ട പരാമര്‍ശം തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. അക്കാദമി ചെര്‍മാന്‍ എന്ന രീതിയില്‍ അല്ല പ്രതികരിച്ചത്. മുതിര്‍ന്ന താരങ്ങള്‍ക്ക് വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാജിവെച്ച നടിമാരെ പിന്തുണയ്ക്കുന്നുവെന്നും കമല്‍ പറഞ്ഞു.

500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരെ സജീവമായി അഭിനയരംഗത്തുള്ളൂവെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണെന്നാണ് കമൽ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

ഇതിനെതിരെ, മലയാള സിനിമയിലെ മുതിർന്ന താരങ്ങളായ മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവർ രംഗത്തെത്തി. കമലിന്റെ പ്രസ്താവന മാനസികമായി വിഷമിപ്പിച്ചെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഇവർ മന്ത്രി എ.കെ ബാലന് കത്തയച്ചു.

You must be logged in to post a comment Login