അമ്മയുടെ കാമുകനായ സി.പി.എം നേതാവ് 15 വയസുമുതല്‍ പീഡിപ്പിച്ചു; വിവാഹം കഴിച്ചിട്ടും ഭര്‍ത്താവിനെയും തന്നെയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് യുവതിയുടെ പരാതി

അഞ്ചല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകനും സി.പി.എം നേതാവുമായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗവുമായ അഫ്സലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന ഇയാള്‍ ആദ്യമേ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.

ഇത് പതിവ് സംഭവമായതോടെ താന്‍ ഹോസ്റ്റലിലേക്ക് മാറിയെന്നും അവധി ദിവസങ്ങളില്‍ പോലും വീട്ടില്‍ പോകാറില്ലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരം റൂറല്‍ എസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പോലീസാണ് സിപിഎം നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. രാത്രിയില്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞിരുന്നുവെന്നും സംഭവങ്ങള്‍ അമ്മയോട് പറഞ്ഞാല്‍ കൊന്നു കളയുമെന്നും സിപിഎം നേതാവ് ഭീഷണപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അഞ്ച് വര്‍ഷം കൊണ്ട് ഇയാള്‍ ഇത്തരത്തില്‍ പെരുമാറുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വിവാഹം കഴിച്ചു എന്നറിഞ്ഞതോടെ ഭര്‍ത്താവിനേയും യുവതിയേയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി എത്തുകയും ചെയ്തു. 15 വയസ്സുമുതല്‍ തന്നെ ബലമായി ശരീരത്തില്‍ മോശമായി പിടിക്കുകയും ചുംബിക്കുകയും ചെയ്തതിനും ഇപ്പോള്‍ കുടുംബമായി ജീവിക്കാന്‍ തടസം നില്‍ക്കുകയും ചെയ്യുന്ന പ്രതിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login