അമ്മായിയമ്മയെ കൈയിലെടുക്കാന്‍ പത്ത് വഴികള്‍

എല്ലവര്‍ക്കും അമ്മായിയമ്മ മരുമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മ വരുക കയ്യില്‍ ചൂല് പിടിച്ചു നില്‍ക്കുന്ന അമ്മായിയമ്മയുടേയും ഒലക്കയുമായി നില്‍ക്കുന്ന മരുമകളിന്റെയും ചിത്രമാകും അല്ലെ..??വിവാഹിതരാകാന്‍ പോകുന്ന, അല്ലെങ്കില്‍ വിവാഹിതരായ എല്ലാ പെണ്‍കുട്ടികളും ഇതൊന്ന് ശ്രമിച്ച് നോക്ക്..
1. മുന്‍വിധി പാടില്ല
എല്ലാ അമ്മായിയമ്മയും നിങ്ങള്‍ സീരിയലിലും മറ്റും കണ്ടു മടുത്ത ‘താടക’ കഥാപാത്രങ്ങളല്ല എന്ന സത്യം നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങള്‍ സ്‌നേഹിച്ചാല്‍ തീര്‍ച്ചയായും നിങ്ങളെയും സ്‌നേഹിക്കുന്ന ഒരു നല്ല മനസ്സ് എല്ലാ അമ്മായിയമ്മമാരിലും ഉണ്ട്. അതിനാല്‍ അമ്മായിയമ്മ അങ്ങനെ ആകും അല്ലെങ്കില്‍ ഇങ്ങനെ ആകും എന്ന് ഒരിക്കലും മനസ്സില്‍ വെക്കരുതേ. അങ്ങനെ അവരോടു പെരുമാറുകയും അരുത്


2. അമ്മായിയമ്മയില്‍ ഒരു സുഹൃത്തിനെ ഉണ്ടാക്കിയെടുക്കുക
അമ്മയിയെമ്മയോടും വീട്ടിലെ മറ്റുള്ളവരോടും ഒരു സൗഹൃത ബന്ധം പുലര്‍ത്തിയെടുക്കുക. അവരോടു നിങ്ങളുടെ ബാല്യകാല കഥകളും നിങ്ങള്‍ക്ക് പറ്റിയ അമളികളും അന്നേ ദിവസം നടന്ന കാര്യങ്ങളും എല്ലാം അവരുമായി പങ്കു വയ്ക്കുക. അടുക്കളയിലും മറ്റും പണി എടുക്കുമ്പോള്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ കാര്യങ്ങള്‍,അതായത് അവരുടെ ഇഷ്ട ഭക്ഷണങ്ങളും അവര്‍ക്ക് പ്രിയമുള്ള കാര്യങ്ങളും എല്ലാം വെറുതെ ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുക. അത് വഴി വീട്ടിലെ നാടക അന്തരീക്ഷം മാറ്റിയെടുക്കുക.
3. അഭിപ്രായങ്ങള്‍ ചോദിക്കുക, അത് വില കല്‍പ്പിക്കുക
നിങ്ങള്‍ എന്തൊരു കാര്യം തീരുമാനിക്കുമ്പോളും ഭര്‍ത്താവിന്റെ അമ്മയുടെയും അച്ഛന്റെയും അഭിപ്രായങ്ങള്‍ ചോദിക്കുക. അത് അവരില്‍ നിങ്ങളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാക്കും എന്നതില്‍ ഒരു സംശയവും വേണ്ട. നിങ്ങള്‍ ഒരു പരിപാടിക്കോ മറ്റോ പോകുമ്പോള്‍ ഏതു വസ്ത്രം അണിയണം എന്നൊക്കെ ചോദിക്കുന്നത് വളരെ നല്ലതാണ്. അവരെ അത് ഏറെ സന്തോഷിപ്പിക്കും..
4. അവരെ ബഹുമാനിക്കുക, നിങ്ങളും ബഹുമാനിക്കപ്പെടും
പുതിയ ജീവിതം തുടങ്ങുന്നതിലൂടെ നിങ്ങള്‍ നിങ്ങളുടേതായ കുറേ പുതിയ കാര്യങ്ങള്‍ ചെയ്യാനും മറ്റും ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്‍ ഒരിക്കലും അച്ഛനെയും അമ്മയേയും വിഷമിപ്പിക്കരുത്. അവര്‍ അത്ര കാലവും ജീവിച്ച രീതിയും ശൈലിയേലും ഒരിക്കലും മോശമായി കാണരുത്.
5. നിങ്ങള്‍ നിങ്ങളായി തന്നെ നില്‍ക്കുക
പുതിയ വീട്ടില്‍ എത്തി ഇനി എന്റെ സ്വഭാവം എല്ലാം മാറ്റണം എന്ന് ഒരിക്കലും ചിന്തിക്കരുത്. കാരണം ഒരാള്‍ക്കും അധികം നാള്‍ വ്യാജ മുഖം കൊണ്ട് നടക്കാന്‍ കഴിയില്ല എന്ന സത്യം ആദ്യം മനസ്സിലാക്കണം. മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുകയും ചെയ്യുമ്പോള്‍ അവിടെ നിങ്ങള്‍ നിങ്ങളുടെ സ്വന്തം അഭിപ്രായം പറയുക. ഇഷ്ടമാകാത്തതിനെ ഇഷ്ടമായില്ല എന്ന് തന്നെ പറയുക. പക്ഷെ അത് അവരെ വിഷമിപ്പിക്കുന്ന രീതിയില്‍ ആകരുത് എന്ന് മാത്രം.
6. എന്തിനും ഒരു അതിര് വെക്കുക
ബഹുമാനം കാണിക്കണം, പക്ഷെ അതിനും ഒരു അതിര് വെക്കണം. അതായത് നിങ്ങളുടെ താല്‍പര്യങ്ങളും താല്‍പര്യക്കേടുകളും അവര്‍ അറിഞ്ഞിരിക്കണം.
7. നിങ്ങള്‍ക്ക് അവരോടുള്ള ഇഷ്ടം അറിയിക്കുക
എല്ലാ ആളുകള്‍ക്കും അവരെ പുകഴ്ത്തുന്നതും മറ്റും ഇഷ്ടമാണ്. അതിനാല്‍ അമ്മായിയമ്മ നല്ല സാരി ഒക്കെ ഇടുമ്പോള്‍ അത് ഇട്ടിട്ട് നന്നായിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ തുറന്നു പറയുക. പക്ഷെ അത് സത്യസന്ധമായിരിക്കണം. അവരുടെ പിറന്നാലും വാര്‍ഷികവും ഒക്കെ ആഘോഷിക്കുക, സമ്മാനങ്ങളും മറ്റും വാങ്ങി കൊടുക്കുക.
8. ഭര്‍ത്താവിന്റെ കാത് നിറയ്ക്കാതിരിക്കുക
ഒരിക്കലും വീട്ടിലെ പ്രശ്‌നങ്ങളെല്ലാം ഭര്‍ത്താവിനെ അറിയിക്കരുത്. പ്രശ്‌നങ്ങള്‍ എല്ലാ വീട്ടിലും സാധാരണയാണ്. അത് എല്ലാം ഭര്‍ത്താവിനെ കണ്ടയുടനെ അവിടെ കൊണ്ട് ചൊരിയുമ്പോള്‍, അത് നിങ്ങളെ ദോഷകരമായി ബാധിക്കും.
9. എല്ലാവരെയും മനസ്സിലാക്കുക
നിങ്ങള്‍ പുതുതായി ഒരു വീട്ടില്‍ എത്തുകയാണ്. അതിനാല്‍ എല്ലാര്‍ക്കും ഒന്ന് അഡ്ജസ്റ്റ് ആകാന്‍ കുറച്ചു സമയമെടുക്കും. അത് മനസിലാക്കി കുറച്ച് നിങ്ങളും ക്ഷമിച്ച് സഹിച്ച് നില്‍ക്കണം.
10. എല്ലാവരെയും ഒരുപോലെ കാണുക സ്‌നേഹിക്കുക സഹായിക്കുക
എല്ലാവര്‍ക്കും അവരുടെതായ വ്യക്തിത്വമുണ്ട്. അതുമായി പൊരുത്തപെടാന്‍ നിങ്ങള്‍ ശ്രമിക്കണം. എപ്പോഴും അവരെ സഹായിക്കാനും സ്‌നേഹിക്കാനും ശ്രമിക്കുക

You must be logged in to post a comment Login