അമ്മ കേരള സ്‌ട്രൈക്കേഴ്‌സില്‍ ഉത്കണ്ഠ:മിന്നുംതാരമായ ഗെയില്‍ കുട്ടപ്പനെ കളിപ്പിക്കാന്‍ കഴിയുമോ..?

സിനിമാതാരങ്ങള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ജനുവരി 25ന് ആരംഭിക്കാനിരിക്കേ അമ്മ കേരള സ്‌െ്രെടക്കേഴ്‌സില്‍ ഉത്കണ്ഠ. കഴിഞ്ഞ സി സി എല്ലില്‍ കേരളത്തിന്റെ മിന്നുംതാരമായ ഗെയില്‍ കുട്ടപ്പന്‍ എന്ന സുമേഷിനെ കളിപ്പിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് കേരള ടീം. മോഹന്‍ലാല്‍ നയിക്കുന്ന അമ്മ കേരള സ്‌െ്രെടക്കേഴ്‌സിന്റെ ആദ്യമത്സരം 26ന് തെലുങ്ക് വാരിയേഴ്‌സിനെതിരെ ഹൈദരാബാദില്‍ നടക്കും. അഞ്ച് സിനിമകളിലെങ്കിലും അഭിനയിച്ചവരെമാത്രം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ടീമുകളിലെടുത്താല്‍മതി എന്നാണ് സംഘാടകരുടെ പുതിയ തീരുമാനം.

 


സി സി എല്‍ പൂര്‍ണമായും സിനിമാതാരങ്ങളുടെ മത്സരമാക്കുന്നതിനും ടീമുകളില്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാര്‍ വരുന്നത് തടയുന്നതിനുമാണ് നിയമഭേദഗതി. സുരേഷ്‌കൃഷ്ണയുടെ നഖങ്ങള്‍, പ്രിയദര്‍ശന്റെ ഹിന്ദി ചിത്രം രംഗ്‌രേസ് എന്നീ ചിത്രങ്ങളിലാണ് സുമേഷ് അഭിനയിച്ചിട്ടുള്ളത്. അതേസമയം സുമേഷിനെ കളിപ്പിക്കാന്‍ കഴിയാതിരുന്നാല്‍ കേരള ടീമിന് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ സീസണില്‍ അമ്മ കേരള സ്‌െ്രെടക്കേഴ്‌സിനുവേണ്ടി സുമേഷ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയായ സുമേഷ് തിരുവനന്തപുരം സിറ്റി ക്രിക്കറ്റ് ടീമിലെ കളിക്കാരന്‍കൂടിയാണ്. മലയാള സിനിമാതാരങ്ങളില്‍ ഭൂരിഭാഗവും ക്രിക്കറ്റില്‍ തീരെ മോശം പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ അന്യഭാഷാ താരങ്ങള്‍ പ്രൊഫഷണല്‍ മികവോടെയാണ് ഗ്രൗണ്ടിലിറങ്ങുന്നതെന്ന് മുന്‍വര്‍ഷങ്ങളിലെ മത്സരങ്ങള്‍ തെളിയിച്ചിതാണ്. അമ്മ കേരള സ്‌െ്രെടക്കേഴ്‌സിന്റെ പരിശീലനം 12ന് കൊച്ചിയില്‍ ആരംഭിക്കും.

You must be logged in to post a comment Login