അയോധ്യാ വിധി; അയോധ്യയിൽ എർപ്പെടുത്തിയിരുന്ന കർശന സുരക്ഷ ഡിസംബർ അവസാനം വരെ തുടരും

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അയോധ്യയിൽ എർപ്പെടുത്തിയിരുന്ന കർശന സുരക്ഷ ഡിസംബർ അവസാനം വരെ തുടരും. കോടതി വ്യവഹാരങ്ങളുടെ പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എർപ്പെടുത്തിയ വിലക്ക് ഉടൻ പിൻവലിയ്ക്കും എന്ന പ്രതിക്ഷയിലാണ് അയോധ്യയിലെ ജനങ്ങൾ.

1992 മുതൽ താൽകാലിക രാമക്ഷേത്രത്തിൽ പൂജയും ആരാധനയും ദർശനവും മുടങ്ങാതെ നടക്കുന്നു. സുപ്രിംകോടതി വിധിയ്ക്ക് മുന്നോടിയായി ദർശനം നിർത്തിവച്ചിരുന്നെങ്കിലും വൈകിട്ടോടെ അനുമതി പുനഃസ്ഥാപിച്ചു. സ്ഥിതിഗതികൾ ശാന്തമാണെങ്കിലും ശക്തമായ ജാഗ്രത തുടരും എന്ന് ജില്ലാ മജ്‌സ്‌ട്രേറ്റ് അനൂജ് കുമാർ 24 നോട് പറഞ്ഞു.

തർക്കഭൂമിയ്ക്ക് സമീപത്താണ് എന്ന ഒറ്റക്കാരണത്താൽ വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും അറ്റകുറ്റ പണികൾക്ക് പോലും അനുമതി ഉണ്ടായിരുന്നില്ല. സുപ്രിം കോടതി വിധി വന്നതോടെ ഈ സാഹചര്യവും മാറുമെന്ന് ജനങ്ങൾ കരുതുന്നു

സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് കൊണ്ട് വൈകുന്നേരത്തോടെ അയോധ്യയിലെ വീടുകൾക്ക് മുന്നിൽ ദീപങ്ങൾ തെളിഞ്ഞു. ഉത്തർപ്രദേശിലെ വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ച വരെ അവധിയാണ്. പൊലീസുകാർക്ക് താമസസൗകര്യം ഏർപ്പെടുത്തിയ വിദ്യാലയങ്ങൾക്കും താത്കാലിക ജയിലുകൾ സജ്ജീകരിച്ച വിദ്യാലയങ്ങൾക്കും അനിശ്ചിതകാലത്തേക്കാണ് അവധി.

You must be logged in to post a comment Login