അരവിന്ദ് കെജ്‌രിവാളിന് മഷിയേറ്; അവരെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് കെജ്‌രിവാള്‍

kejriwal_pti

ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മഷിയേറ്. രാജസ്ഥാനിലെ ബികാനെറില്‍ വച്ചായിരുന്നു മഷിയേറ്. എബിവിപി പ്രവര്‍ത്തകരായ ദിനേശ് ഓജ, വിക്രം സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തു. മഷിയെറിഞ്ഞവരെ ദൈവം രക്ഷിക്കട്ടെയെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു ട്വിറ്ററില്‍ കെജ്‌രിവാളിന്റെ പ്രതികരണം.

നേരത്തെ ജോധ്പൂരില്‍ നിന്ന് ബികാനേറിലേക്ക് യാത്ര ചെയ്യുന്‌പോള്‍ കെജ്‌രിവാളിനെ കരിങ്കൊടി കാണിച്ച വിശ്വഹിന്ദു പരിഷത്തിന്റെപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന കെജ്‌രിവാളിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് മഷിയാക്രമണം ഉണ്ടായത്. സൈന്യം നടത്തിയ സര്‍ജറിക്കല്‍ സ്‌ട്രൈക്കില്‍ നരേന്ദ്ര മോദിയെ അഭിനന്ദനം നല്‍കുന്നതിനൊപ്പം വിശ്വാസ്യത ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കെജ്‌രിവാളിന്റെ അഭിപ്രായത്തെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളുമായി ആളുകള്‍ രംഗത്ത് വന്നിരുന്നു.

ആപ്പിന്റെ പ്രാദേശിക നേതാവിനെ അനുശോചിക്കാനുള്ള ചടങ്ങിലെത്തിയതായിരുന്നു അദ്ദേഹം.

You must be logged in to post a comment Login