അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് ഭരണസമിതിയിലെ (ഡിഡിസിഎ) ക്രമക്കേടുകളുമായി ബന്ധപ്പെട്ടു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതി. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുമിത് ദാസ് ആണ് കെജ്രിവാളിനും മറ്റ് എഎപി നേതാക്കള്‍ക്കുമെതിരെ മാനനഷ്ടക്കേസില്‍ നോട്ടിസ് അയച്ചത്.

ഡിഡിസിഎ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കെജ്രിവാളും മറ്റ് ആം ആദ്മി പാര്‍ട്ടി നേതാക്കളും തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ജയ്റ്റ്‌ലി മാനനഷ്ട കേസ് നല്‍കിയത്. ജയ്റ്റ്‌ലി ഡിഡിസിഎയുടെ പ്രസിഡന്റായിരുന്ന കാലയളവില്‍ അദ്ദേഹവും കുടുംബാംഗങ്ങളും വ്യാപക സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നായിരുന്നു കെജ്രിവാളിന്റെയും കൂട്ടരുടെയും ആരോപണം.

ഇതിനെതിരെ പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കെജ്രിവാള്‍, പാര്‍ട്ടി നേതാക്കളായ രാഘവ് ഛദ്ദ, കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, ദീപക് ബാജ്‌പെയ് എന്നിവര്‍ക്കെതിരെയാണ് ജയ്റ്റ്‌ലി മാനനഷ്ട കേസ് നല്‍കിയത്.

You must be logged in to post a comment Login