അരുൺ ഇനി ധമാക്കയിലെ നായകൻ

ഒളിമ്പ്യൻ അന്തോണി ആദത്തിലെ ടോണി ഐസക് വളർന്നു; അരുൺ ഇനി നായകൻ
ചങ്ക്‌സ്, ഒരു അഡാറ് ലവ് ചിത്രങ്ങളുടെ സംവിധായകൻ ഒമർ ലുലു അണിയിച്ചൊരുക്കുന്ന ധമാക്കയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങിയത് മുതൽ പലരും അന്വേഷിച്ചത് പടത്തിലെ നായകൻ ആരെന്നാണ്. 20 വർഷം മുൻപ് ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച്, ടോണി ഐസക് എന്ന കഥാപാത്രമായി എത്തിയ അരുൺ ആണ് ധമാക്കയിലെ നായകൻ. പ്രൊജക്റ്റ് തുടങ്ങിയത് ചങ്ക്‌സ് ടീമിനെ കാസ്റ്റ് ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി.

ഒരു കളർഫുൾ കോമഡി എന്റെർറ്റൈനെർ ആയ ചിത്രത്തിന്റെ നിർമ്മാതാവ് എം.കെ. നാസർ ആണ്.

അരുണിന്റെ ഇത്രയും വർഷത്തെ അഭിനയ ജീവിതത്തിൽ കൊച്ചുവേഷങ്ങൾ കുറെയൊക്കെ ചെയ്‌തെങ്കിലും, ഈ കാലയളവിൽ ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്താൻ സമയമായിരുന്നില്ല. ഒരു അഡാറ് ലവിൽ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങൾ കൊണ്ട് ആ അവസരവും അരുണിൽ നിന്ന് മാറിയകന്നുപോയി. ധമാക്കയിലെ മറ്റു താരങ്ങൾ ആരൊക്കെയെന്നത് പിന്നീട് പ്രഖ്യാപിക്കും.

You must be logged in to post a comment Login