അര്‍ച്ചനാകവി “സുഖമായിരിക്കട്ടെ’

തിരക്കഥാകൃത്തായ ടി.എ റസാഖ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാകുന്നു.
“സുഖമായിരിക്കട്ടെ’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മുസ്ലീം പശ്ചാത്തലത്തില്‍ പറയുന്ന ഈ കഥയില്‍  വിനീത് ആയിരിക്കും നായകന്‍.
ഒരു അറബി അധ്യാപകന്റെ വേഷമാണ് വിനീത് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു.
2014ല്‍ “ടു നൂറാ വിത്ത് ലൗ’, “മോനായി അങ്ങനെ ആണായി’ എന്നീ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. “വണ്‍സ് അപ്പോണ്‍ എ ടൈം’, ‘കുക്കില്ലിയര്‍’ എന്നീ ചിത്രങ്ങളിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നീലത്താമര എന്നചിത്രത്തിലൂടെയാണ് അര്‍ച്ചന മലയാള സിനിമാരംഗത്തേയ്ക്ക് കന്നുവരുന്നത്.
മമ്മി ആന്റ് മീ, ഹണീ ബീ, തുടങ്ങിയ ചിത്രങ്ങളിലൂടെ അര്‍ച്ചന പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അടുത്തിടെ താരം കൊച്ചിയില്‍ ഒരു ബൊട്ടീക്ക് ആരംഭിച്ചിരുന്നു.

You must be logged in to post a comment Login