അര്‍ജന്റീന ആരാധകരെ ആശങ്കയിലാക്കി ഐസ്‌ലന്‍ഡിനെതിരായ മല്‍സരത്തില്‍ നൈജീരിയയ്ക്ക് തകര്‍പ്പന്‍ ജയം (2-0)

വോള്‍ഗോഗ്രാഡ്: ഐസ്‌ലന്‍ഡിനെതിരായ മല്‍സരത്തില്‍ നൈജീരിയയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് നൈജീരിയ ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തിയത്. ലെസ്റ്റര്‍ സിറ്റി താരമായ അഹമ്മദ് മൂസയുടെ ഇരട്ടഗോളുകളാണ് നൈജീരിയയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു പോയിന്റുമായി നൈജീരിയ രണ്ടാമതെത്തി. ഒരു പോയിന്റു മാത്രമുള്ള ഐസ്‌ലന്‍ഡിന്റെ നില പരുങ്ങലിലുമായി.

49, 75 മിനിറ്റുകളിലായിരുന്നു മൂസയുടെ ഗോളുകള്‍. വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിന്റെ സഹായത്തോടെ ലഭിച്ച പെനല്‍റ്റി ഐസ്‌ലന്‍ഡ് പുറത്തേക്കടിച്ചു കളയുന്നതും മല്‍സരത്തില്‍ കണ്ടു.

അതേസമയം, ഈ മല്‍സരഫലം ഉറ്റുനോക്കിയിരുന്ന അര്‍ജന്റീന നൈജീരിയയുടെ ജയത്തോടെ ത്രിശങ്കുവിലായി. ഐസ്‌ലന്‍ഡ് തോറ്റത് അനുഗ്രഹമായി കരുതുമ്പോഴും നൈജീരിയ പുറത്തെടുത്ത പ്രകടനമാണ് അര്‍ജന്റീനയെ ആശങ്കപ്പെടുത്തുന്നത്. അടുത്ത മല്‍സരത്തില്‍ നൈജീരിയയുമായാണ അര്‍ജന്റീന ഏറ്റുമുട്ടേണ്ടത്. തോല്‍പ്പിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് ടൂര്‍ണമെന്റില്‍ പ്രതീക്ഷയ്ക്ക് വകയുള്ളൂ.

You must be logged in to post a comment Login