അര്‍ജന്റീന ടീമില്‍ കൂട്ടവിരമിക്കല്‍; മെസിക്കു പിന്നാലെ അഗ്യൂറോയും മഷരാനോയും വിരമിച്ചു

ARGENTINA

കിരീടം കൈവിട്ട അര്‍ജന്റീന ടീമില്‍ കൂട്ടവിരമിക്കല്‍. മെസിക്കു പിന്നാലെ അഗ്യൂറോയും മഷരാനോയും വിരമിച്ചു. അര്‍ജന്റീനയുടെ സ്‌ട്രൈക്കറും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരവുമാണ് സെര്‍ജിയോ അഗ്യൂറോ. മെസിക്കൊപ്പം ബാര്‍സിലോനയില്‍ കളിക്കുന്ന മധ്യനിരതാരം ഹവിയര്‍ മെഷറാനോയും കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ തോല്‍വിയോടെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

കോപ്പ അമേരിക്ക ഫുട്‌ബോളിലെ തോല്‍വിയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരമായ മെസിയെ ഈ തീരുമാനത്തിലേക്കെത്തിച്ചത്. തന്റെ കരിയറില്‍ അര്‍ജന്റീനയ്ക്കായി കിരീടം നേടാത്തതില്‍ ദുഃഖമുണ്ടെന്ന് അര്‍ജന്റീന ക്യാപ്റ്റന്‍ കൂടിയായ മെസി പറഞ്ഞു. വിരമിക്കുന്ന കാര്യം താന്‍ നിശ്ചയിച്ച് കഴിഞ്ഞതായി മെസി വ്യക്തമാക്കി.

ദേശീയ ടീമില്‍ കളിക്കാന്‍ ഇനി ഞാനില്ല. ഇക്കാര്യം ഞാന്‍ നിശ്ചയിച്ച് കഴിഞ്ഞു മെസ്സി പറഞ്ഞു. അര്‍ജന്റീനക്കായി മെസി 112 മല്‍സരങ്ങളില്‍ നിന്ന് 55 ഗോള്‍ നേടിയിട്ടുണ്ട്. മെസിക്ക് പിന്നാലെ അഗ്യൂറോയും മഷറാനോയും രാജ്യാന്തര ഫുട്‌ബോളിനോട് വിടപറഞ്ഞു.

You must be logged in to post a comment Login