അര്‍ജ്ജുന: ടോം ജോസഫിന്റെ സാധ്യത മങ്ങുന്നു

ന്യൂഡല്‍ഹി: മലയാളി വോളിബോള്‍ താരം ടോം ജോസഫിന്റെ അര്‍ജ്ജുന അവാര്‍ഡ്‌ സാധ്യത മങ്ങുന്നു. കായിക മന്ത്രി ജിതേന്ദ്ര സിംഗും കായിക സെക്രട്ടറി പ്രദീപ്‌കുമാര്‍ ദേബും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പട്ടികയില്‍ മാറ്റം വരുത്തേണ്ടെന്ന്‌ തീരുമാനമായതായാണ്‌ റിപ്പോര്‍ട്ട്‌. ഖേല്‍ രത്‌ന പുരസ്‌കാരത്തിന്‌ പരിഗണിച്ചശേഷം ഒഴിവാക്കിയ ഡിസ്‌കസ്‌ താരം കൃഷ്‌ണ പൂനിയയും അവാര്‍ഡ്‌ നിര്‍ണയത്തിനെതിരെ രംഗത്തുവന്നിരുന്നു.

ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന്‌ ടോം ജോസഫിനുവേണ്ടി അര്‍ജുന അവാര്‍ഡ്‌ പട്ടികയില്‍ മാറ്റം വരുത്തിയാല്‍ കൃഷ്‌ണ പൂനിയയുടെ പേര്‌ ഖേല്‍ രത്‌നയ്‌ക്കായും പരിഗണിക്കേണ്ടിവരും. അതുകൊണ്ടുതന്നെ കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാനായി നിലവിലെ പട്ടികതന്നെ അംഗീകരിച്ചാല്‍ മതിയെന്നാണ്‌ കായികമന്ത്രാലയം നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌ എന്നാണ്‌ സൂചന. സര്‍ക്കാര്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

You must be logged in to post a comment Login