അര്‍ധ മാരത്തണ്‍ പൂര്‍ത്തിയാക്കി അറുവയസ്സുകാരി ലോക റെക്കോര്‍ഡിട്ടു

അബിലെന്‍, ടെക്‌സാസ് : അര്‍ധ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായ കുറഞ്ഞ വ്യക്തിയെന്ന ഖ്യാതി നേടി ആറുവയസുകാരി കാണികളെ വിസ്മയിപ്പിച്ചു. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ അബിലെനില്‍ നിന്നുള്ള കീലന്‍ ഗ്ലാസാണ് ഒരൊറ്റ ദിവസം കൊണ്ട് താരമായത്.

 

രണ്ടു മണിക്കുറും 47 മിനിറ്റുമെടുത്താണ് കിലന്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. അര്‍ധമാരത്തണ്‍ പൂര്‍ത്തിയാക്കിയ ഫ്‌ളോറിഡയില്‍ നിന്നുള്ള ഒമ്പത് വയസ്സുകാരിയുടെ റെക്കോര്‍ഡാണ് കീലന്‍ തിരുത്തിയത്. 13.1 മൈല്‍ ദുരം ( 21.0824 കിലോമീറ്റര്‍ ) കണക്കാക്കിയിട്ടുള്ളതാണ് അര്‍ധമാരത്തണ്‍. മാരത്തണില്‍ കീലനൊപ്പം അമ്മയും ഉണ്ടായിരുന്നു. അബിലെനിലുള്ള പ്രഗന്‍സി റിസോഴ്‌സ് സെന്ററിനായി പണം ശേഖരിക്കാനുള്ള ആഗ്രഹവുമായാണ് തന്റെ മകള്‍ മാരത്തണില്‍ പങ്കെടുത്തതെന്ന് കീലന്റെ അമ്മ ട്രെസി പറയുന്നു. നിരവധി ഓട്ടമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.

മാരത്തണില്‍ പങ്കെടുക്കണമെന്ന് കീലന്‍ ആദ്യം ആഗ്രഹം അറിയിച്ചപ്പോള്‍ അല്‍പം ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് ആരോഗ്യ വിദഗ്ദരുമായി നിര്‍ദേശത്തോടെ മാരത്തണില്‍ പങ്കെടുക്കാനുള്ള പരീശിലനം കിലന് നല്‍കുകയായിരുന്നു. മെയ്യിലാണ് അര്‍ധമാരത്തണിനുള്ള പരിശിലനം ആരംഭിച്ചത്. മാരത്തണില്‍ പങ്കെടുക്കാനുള്ള പ്രാപ്തി കീലന് ഉണ്ടാകുമോ എന്ന ആശങ്ക പലര്‍ക്കും ഉണ്ടായിരിന്നുവെന്നും അമ്മ പറയുന്നു.

മാരത്തണില്‍ നിരവധി കുട്ടികളും പങ്കെടുത്തിരുന്നു. മാരത്തണില്‍ പങ്കെടുത്ത 14 വയസ്സിന് താഴെയുള്ള കുട്ടികളില്‍ അഞ്ചാമതായിട്ടാണ് കീലന്‍ ഫിനിഷ് ചെയ്തത്. അടുത്ത വര്‍ഷം കീലന്‍ തന്റെ അച്ഛനൊപ്പം മറ്റൊരു അര്‍ധമാരത്തണില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് കീലന്‍ അതുവരെ ചെറിയ ഒട്ടമത്സരങ്ങളില്‍ കീലന്‍ തന്റെ സാന്നിദ്ധ്യമറിയിക്കും. ഇതേസമയം ഇളംപ്രായത്തില്‍ കീലനെ അര്‍ധമാരത്തണില്‍ പങ്കെടുപ്പിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അര്‍ധമാരത്തണില്‍ പങ്കെടുക്കാനുള്ള പ്രാപ്തി കീലന് ഇല്ലെന്നാണ് വിമര്‍ശകരുടെ വാദം.

You must be logged in to post a comment Login