അറുപത്തിനാലാം വയസ്സില്‍ ഉലകനായകന്‍: വിക്രം സ്റ്റൈലില്‍ കമല്‍ഹാസന് പിറന്നാള്‍ ആശംസ

ചെന്നൈ: ഇന്ന് 64 വയസ്സു തികയുന്ന ഉലകനായകന്‍ കമല്‍ഹാസന് പിറന്നാളാശംകള്‍ നേര്‍ന്നു കൊണ്ട് ചിയാന്‍ വിക്രമും കദരം കൊണ്ടന്‍ ടീമും. കമ്മല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കദരംകൊണ്ടന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ടീം അംഗങ്ങളെല്ലാം ചേര്‍ന്നാണ് ഇന്ന് കമല്‍ ഹാസന് പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. വിക്രം സ്റ്റെലിലുള്ള പിറന്നാളാശംസ പ്രത്യകത തന്നെയാണ്. വിക്രമിന്റെയും ചിത്രത്തിന്റെ ഫുള്‍ ടീമിന്റെയും ആശംസകള്‍ക്ക് പിന്നാലെ താരലോകത്തെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പോസ്റ്ററില്‍ വിക്രത്തിന്റെ അടാറ് ലുക്കില്‍ കണ്ണുടക്കി ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ഇതുവരെ കാണാത്ത ലുക്കിലാണ് വിക്രം ചിത്രത്തിലെത്തുന്നത് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് വിക്രം എത്തുന്നത്. ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ റീമേക്കാണ് ചിത്രമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അന്ധനായ ഒരാളുടെ വീട്ടില്‍ എത്തിപ്പെടുന്ന കൊള്ളസംഘവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ഡോണ്ട് ബ്രീത്. ഏറെ നിരൂപക പ്രശംസനേടിയ ചിത്രം മികച്ച ഹൊറര്‍ ത്രില്ലറാണ്.

രാജ്കമല്‍ ഫിലിംസിന്റെ 45ാമത് ചിത്രമായാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. പൂജാ കുമാറാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിയാന്‍ വിക്രമിന്റെ 56ാമത് ചിത്രം കൂടിയാണ് കദരം കൊണ്ടന്‍. ഹാസന്‍,അബി ഹാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

You must be logged in to post a comment Login