അറൈസ് ഇന്ത്യ ടെലിവിഷന്‍ വിപണിയില്‍

കൊച്ചി :  ഇലക്ട്രിക്കല്‍ ഉല്‍പ്പന്ന വിപണിയിലെ മുന്‍ നിരക്കാരായ അറൈസ് ഇന്ത്യ ലിമിറ്റഡ് എല്‍ഇഡി ടെലിവിഷന്‍ സെറ്റുകള്‍ വിപണിയിലിറക്കിക്കൊണ്ട് പുതിയ മേഖലയിലേക്ക് കാല്‍വയ്പ് നടത്തി. അറൈസിന്റെ സ്‌പെക്ട്രാ എല്‍ഇഡി ടെലിവിഷനുകള്‍  ‘ഐ പ്രൊട്ടക്ഷന്‍’ സാങ്കേതിക വിദ്യയോടുകൂടിയവയാണ്. 7490 രൂപ മുതല്‍ 79,990 രൂപ വരെയാണ്  ഇവയുടെ വില. ഇന്‍വര്‍ടര്‍, ബാറ്ററി, ഇലക്ട്രിക്കല്‍ ഗീസര്‍, പമ്പസ്, ഫാന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, എയര്‍ കണ്ടീഷണര്‍

Arise India Picവിപണിയില്‍ സജീവമായ അറൈസ് ഇന്ത്യയുടെ വാര്‍ഷിക വിറ്റുവരവ് 855 കോടി രൂപയാണ്. അറൈസ് ഇന്ത്യയുടെ സ്‌പെക്ട്ര എല്‍ഇഡി ടെലിവിഷന്‍ സെറ്റുകള്‍ പ്രശസ്ത നടന്‍ അക്ഷയ്കുമാര്‍ ഡല്‍ഹിയില്‍ വിപണിയിലിറക്കുന്നു. അറൈസ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അവിനാഷ് ജെയിന്‍, ചലച്ചിത്ര താരങ്ങളായ ഏക്താ കപൂര്‍, സൊണാക്ഷി സിന്ഹ, ഇമ്‌റാന്‍ ഖാന്‍, അറൈസ് ഇന്ത്യ ഡയറക്ടര്‍ അമിത് ജെയിന്‍ എന്നിവര്‍ സമീപം.

 

 

You must be logged in to post a comment Login