അലസത അതി ബുദ്ധിമാന്‍മാരുടെ ലക്ഷണം; മടിയന്‍മാരെ കളിയാക്കാന്‍ വരട്ടെ; പുതിയ പഠനം പറയുന്നതാണിത്

lazy people
അലസരായവര്‍ അത്ര മോശക്കാരല്ലെന്ന് മാത്രമല്ല അതി ബുദ്ധിമാന്‍മാരാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. നല്ല ചിന്താ ശേഷിയും ബോധവും കാര്യ വിവരമുള്ളവരുമാണ് പലപ്പോഴും ആക്ടീവായി പ്രവര്‍ത്തിക്കാതെ ഒതുങ്ങി കൂടുന്നതെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. ആക്ടീവായി ഓടി നടക്കുന്നവരില്‍ പലരും അധികം ചിന്താശേഷി ഇല്ലാത്തവരാണെന്നും പറയപ്പെടുന്നു.

നല്ല തലച്ചോറുള്ളവര്‍ അലസഗമനം ഇഷ്ടപ്പെടുന്നവരായിരിക്കുമെന്നാണ് അമേരിക്ക കേന്ദ്രീകരിച്ചുള്ള പഠനം തെളിയിക്കുന്നത്. നല്ല IQ ലെവല്‍ ഉള്ളവര്‍ വളരെ പെട്ടെന്ന് ബോറടിക്കുന്നവരാവില്ല. ഇത് മൂലമാണ് ഒഴിഞ്ഞ ഇടങ്ങള്‍ തേടി ഇവര്‍ ചിന്തകളില്‍ മുഴുകിയിരിക്കുക. കൂട്ടത്തിലിരുന്നും ബഹളത്തിനിടയിലും ചിന്തയിലാണ്ടു പോവാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. പലപ്പോഴും മടിയനെന്നും മടിച്ചിയെന്നും ഇവര്‍ക്ക് പേരു വരാന്‍ ഈ ചിന്താ ശീലം തന്നെയാണ് കാരണം. ഒന്നിലും ഒരു ശ്രദ്ധയുമില്ലെന്ന് മറ്റുള്ളവര്‍ കുറ്റപ്പെടുത്തുകയും ചെയ്യും.

നല്ല ആക്ടീവായ ആളുകള്‍ ശാരീരികമായി വലിയ അധ്വാനികളാണെങ്കിലും പുറത്തുള്ള കാര്യങ്ങളില്‍ മാത്രമാണ് താല്‍പര്യം. ചിന്തയ്ക്ക് വലിയ സമയം കൊടുക്കാറില്ലെന്ന് മാത്രമല്ല, പല ചിന്തകളില്‍ നിന്നും ഒഴിഞ്ഞുമാറാനും ശ്രമിക്കും.

അലസന്‍മാരെന്ന് കരുതുന്നവര്‍ക്ക് മാനസികമായി സ്വയം ‘എന്റര്‍ടെയ്ന്‍’ ചെയ്യാന്‍ കഴിയുമെന്നതാണ് പ്രധാന കാര്യം. പഠനത്തിന്റെ വിവരങ്ങള്‍ ജേണല്‍ ഓഫ് ഹെല്‍ത്ത് സൈക്കോളജിയാണ് പുറത്തുവിട്ടത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഫ്‌ലോറിഡ ഗള്‍ഫ് കോസ്റ്റ് സര്‍വ്വകലാശാലയാണ് ഈ പഠന വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ടത്. പിന്നീട് നിരവധി പഠനങ്ങള്‍ നടക്കുകയും ഇതേ ആശയം പുറത്തുവിടുകയും ചെയ്തു. ബ്രിട്ടിഷ് സൈക്കോളജിക്കല്‍ സൊസൈറ്റിയും പഠന വിവരങ്ങളെ അംഗീകരിക്കുന്നു.

You must be logged in to post a comment Login