അല്‍ഐനില്‍ മലയാളി നഴ്സ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

അ​ൽഐന്‍: അ​ൽഐനില്‍ മലയാളി നഴ്സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട​ത്തി​ൽ ​നി​ന്ന്​ ചാടി മരിച്ചു.കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ സു​ജ സി​ങ്ങാ​ണ്​ (43) മരിച്ചത്. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷമാണ് സംഭവം.  മൂ​ന്ന്​ മാ​സം മു​മ്പാ​ണ്​ ഇ​വ​ർ ഇ​വി​ടെ ജോ​ലി​ക്ക്​ ക​യ​റി​യ​ത്. 20 വ​ർ​ഷ​ത്തോ​ളം മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഇ​വ​ർ ന​ഴ്​​സാ​യി ജോലി ചെയ്തിരുന്നു.

ഉത്തരേന്ത്യക്കാരനായ ആ​ദ്യ ഭ​ർ​ത്താ​വില്‍ നിന്ന് വി​വാ​ഹ​മോ​ച​നം നേ​ടി​യ സു​ജ പി​ന്നീ​ട്​ മ​ല​യാ​ളി​യെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ആ​ദ്യ ഭ​ർ​ത്താ​വി​ൽ മൂ​ന്ന്​ മ​ക്ക​ളു​ണ്ട്. മ​ക്ക​ൾ മുന്‍ ഭ​ർ​ത്താ​വി​നൊ​പ്പം ഉ​ത്ത​രേ​ന്ത്യ​യി​ലാ​ണ്​. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ മൃ​​ത​ദേ​ഹം കാ​ണേ​ണ്ടെ​ന്നും അ​ങ്ങോ​ട്ട്​ അ​യ​ക്കേ​​ണ്ടെ​ന്നു​മാ​ണ്​ പ​റ​ഞ്ഞ​ത്. അ​തി​നാ​ൽ യു.​എ.​ഇ​യി​ൽ ത​ന്നെ സം​സ്​​കാ​രം ന​ട​ത്താ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

You must be logged in to post a comment Login