അവതാരകമാരില്‍ പ്രതിഫലം ഏറ്റവും കൂടുതല്‍ രഞ്ജിനി ഹരിദാസിന്; പിന്നില്‍ പേളിയും മീരയും നൈലയും

മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന അവതാരകമാരാണ് പലപ്പോഴും പരിപാടിയെ വിജയിപ്പിക്കുന്നത്. വിവിധ ചാനലുകളില്‍ ഗംഭീരമായി മുന്നേറുന്ന പല പരിപാടികളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന് പിന്നില്‍ ഇവരാണ്. സ്റ്റാര്‍ സിംഗര്‍ പരിപാടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ രഞ്ജിനി ഹരിദാസും കോമഡി സൂപ്പര്‍ നൈറ്റ് ഓര്‍ക്കുമ്പോള്‍ അശ്വതി ശ്രീകാന്തും മനസ്സിലെത്തുന്നത് ഇവരുടെ കൂടി മിടുക്ക് കൊണ്ടാണ്.

എത്ര നല്ല ഉള്ളടക്കമാണെങ്കില്‍ കൂടിയും അവതാരകരുടെ പ്രസന്റേഷനും ഏറെ വിലപ്പെട്ടതാണ്. പ്രേക്ഷകനെ പിടിച്ചിരുന്ന തരത്തിലാണ് പല പരിപാടികളുടേയും അവതരണ ശൈലി. അവതാരക രംഗത്തെ നിറഞ്ഞു നില്‍ക്കുന്ന ഇവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

മിനിസ്‌ക്രീന്‍ പരിപാടികളില്‍ അവതാരകയായി തുടങ്ങിയ രഞ്ജിനി ഹരിദാസ് ഇപ്പോള്‍ അറിയപ്പെടുന്ന ആങ്കറായി മാറിയിരിക്കുകയാണ്. ചാനല്‍ പരിപാടികള്‍ക്ക് പുറമെ മറ്റ് പരിപാടികളിലും രഞ്ജിനി അവതാരകയായി എത്താറുണ്ട്. ഒരു കോടി രൂപയാണ് രഞ്ജിനിക്ക് ലഭിക്കുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളയാളാണ് രഞ്ജിനി.

മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സിലൂടെയാണ് പേളി മാണി ശ്രദ്ധിക്കപ്പെട്ടത്. ഫ്‌ളവേഴ്‌സ് ചാനലില്‍ പ്രേക്ഷപണം ചെയ്യുന്ന കട്ടുറുമ്പ് എന്ന പരിപാടിയും പേളിയാണ് അവതരിപ്പിക്കുന്നത്. ഇടയ്ക്ക് സിനിമയിലും മുഖം കാണിച്ചിരുന്നു. 70 ലക്ഷം രൂപയാണ് പേളിയുടെ പ്രതിഫലം.

അവതരണത്തില്‍ തന്റേതായ ശൈലി സൂക്ഷിക്കുന്ന നൈല ഉഷയ്ക്ക് 60 ലക്ഷമാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇടയ്ക്ക് സിനിമയിലും നൈല വേഷമിട്ടിരുന്നു. കുഞ്ചാക്കോ ബോബനൊപ്പമുള്ള പുതിയ ചിത്രം റിലീസിനായി തയ്യാറെടുക്കുകയാണ്.

ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന കോമഡി സ്റ്റാര്‍സിന്റെ അവതാരകയാണ് മീര അനില്‍. 80 ലക്ഷം രൂപയാണ് മീരയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്.

കൈരളി ടിവിയിലെ ഗന്ധര്‍വ്വ സംഗീതത്തിലൂടെയാണ് ദീപ രാഹുല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. പ്രതിഫലമായി 40 ലക്ഷം രൂപയാണ് ദീപയ്ക്ക് ലഭിക്കുന്നത്.

ഗായിക മാത്രമല്ല നല്ലൊരു അവതാരക കൂടിയാണ് താനെന്ന് റിമി ടോമി ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. മഴവില്‍ മനോരമയില്‍ പ്രേക്ഷപണം ചെയ്യുന്ന ഒന്നും ഒന്നും മൂന്നിലൂടെയാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. 70 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന അവതാരകയാണ് റിമി ടോമി.

ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ അവിഭാജ്യ ഘടകമായ ആര്യ നല്ലൊരു അവതാരക കൂടിയാണ്. 50 ലക്ഷം രൂപയാണ് ആര്യയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്.

ഡി4 ഡാന്‍സ് അവതാരക കൂടിയായ എലീന പടിക്കല്‍ അഭിനേത്രി കൂടിയാണ്. ഏഷ്യാനെറ്റില്‍ പ്രേക്ഷപണം ചെയ്യുന്ന ഭാര്യയില്‍ വില്ലത്തിയായാണ് എലീന എത്തുന്നത്. 40 ലക്ഷം രൂപയാണ് എലീനയ്ക്ക് ലഭിക്കുന്നത്.

ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ശില്‍പ്പ ബാലയേയും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. 40 ലക്ഷം രൂപയാണ് ശില്‍പ്പയുടെ പ്രതിഫലം.

You must be logged in to post a comment Login