അവധിക്കാല സര്‍ഗ പരിശീലനക്കളരി; മൂന്നു ദശാബ്ദങ്ങള്‍ പിന്നിട്ട് ചിക്കൂസ് കൡയരങ്ങ്

  • ബി. ജോസുകുട്ടി

Weekend-May

ഒഴിവുകാലം കുട്ടികളുടെ ഉത്സവമാണ്. ചിട്ടയോടുള്ള സ്‌കൂള്‍ ടൈംടേബിളും, ട്യൂഷന്‍ ക്ലാസുകളും അച്ചടക്ക നിയമങ്ങളും കുട്ടികളെ അസ്വതന്ത്രരാക്കുന്നു. എന്നാല്‍ ഏപ്രില്‍ മാസമാരംഭിക്കുമ്പോള്‍ വിദ്യാലയ വാതിലുകള്‍ തല്‍ക്കാലത്തെങ്കിലും അടയ്ക്കപ്പെടുന്നു. ഔട്ട്ഓഫ് സിലബസുകളിലേക്ക് പിള്ളമനസ്സുകള്‍ തിരിയുന്നു. പ്രകൃതി തന്നെ അവര്‍ക്കു കളിയരങ്ങൊരുക്കുന്നു. ഇതിനൊപ്പം വ്യത്യസ്ത കലകള്‍ കൊണ്ട് കുട്ടികള്‍ക്കായി മൂന്നുപതിറ്റാണ്ടിലേറെയായി കളിയരങ്ങൊരുക്കി വരികയാണ് ആലപ്പുഴ തത്തം പള്ളി, കാപ്പില്‍ മുക്ക് കെ. സദാശിവന്‍ നായര്‍ എന്ന ചിക്കൂസ് ശിവന്‍. പ്രായം എഴുപത് കഴിഞ്ഞെങ്കിലും ഏഴുവയസ്സുകാരന്റെ നിഷ്‌കളങ്ക ബാല്യത്തിന്റെ മനസ്സുള്ളതു കൊണ്ടാണ് ‘ചിക്കൂസ് കളിയരങ്ങ് ഈ മുപ്പത്തിരണ്ടാം വര്‍ഷത്തിലും മുന്നോട്ടു പോകുന്നത്. കലാകാരന്‍മാരേയും കലാകാരികളേയും സൃഷ്ടിക്കുകയല്ല, കുട്ടികൡലുള്ള കഴിവുകളെ കണ്ടെത്തുകയാണ് ഇവിടെ. എന്നൊരു തിരിച്ചറിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയാണ്. എന്നില്‍ ഒരു കലയുണ്ട്. എന്നതാണ് ചിക്കൂസ് കളിയരങ്ങിന്റെ മുഖമുദ്രാവാക്യം. ബാല്യത്തിലേ പിടികൂടുക എന്ന ഒളിംമ്പിക് നയമാണ് കളിയരങ്ങിന്റെ കാതല്‍.

കലയുടെ വിദ്യാരംഭം:

പ്രശസ്തമായ ഉദയാസ്റ്റുഡിയോയിലെ കലാസംവിധായകനും ആര്‍ട്ടിസ്റ്റുമായിരുന്ന ജെ.ജെ. മിറാന്റയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിനുശേഷം ചിത്രകലയില്‍ ബിരുദമെടുത്ത ശിവന്‍ അമ്പലപ്പുഴ കാക്കാഴം ടി.ടി ഐ യില്‍ ആര്‍ട്ട് എജ്യൂക്കേഷന്‍ അധ്യാപകനായി സേവനമനുഷ്ഠിക്കവെയാണ് കുട്ടികളുടെ കലാകളരി എന്ന ആശയത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. ആയിടക്ക് വീടിന്റെ ടെറസില്‍ ഇളയമകന്‍ ചിക്കുവിനും കൂട്ടുകാരന്‍ സുനിലിനും ചിത്രരചന പഠിപ്പിച്ചു കൊടുക്കും. ഒരുവിധം നന്നായി ചിത്രം വരയ്ക്കുമായിരുന്ന സുനിലിനു കൂടുതല്‍ പഠനം ലഭിച്ചതോടെ മികച്ച ചിത്രകാരനായി. എല്ലാ ചിത്രരചനാ മത്സരങ്ങളിലും ഒന്നാമനായി. സുനില്‍ എവിടെയാണ് ചിത്രകല പഠിക്കുന്നതെന്ന് എല്ലാവരും ചോദിച്ചു തുടങ്ങി.ചിക്കുവിനെ ഉദ്ദേശിച്ച് ചിക്കൂസില്‍ നിന്നാണെന്ന് സുനില്‍ പറയാന്‍ തുടങ്ങിയതോടെ കൂടുതല്‍ കുട്ടികള്‍ മാതാപിതാക്കളുമായി ശിവന്‍സാറിന്റെ അടുത്ത് വരാന്‍ തുടങ്ങിയതോടെ വീടിനോട് ചേര്‍ന്ന് ഷെഡ് പണിത് ശിവന്‍ കളിയരങ്ങിനും തുടക്കം കുറിച്ചു. ചിക്കൂസ് കളിയരങ്ങിന്റെ പ്രഥമഘട്ടമായിരുന്നു അത്. അങ്ങനെ രണ്ടു കുട്ടികളുമായി തുടങ്ങിയ ചിക്കൂസ് കളിയരങ്ങ് പല ഘട്ടങ്ങളിലായി വളര്‍ന്നു ഇപ്പോള്‍ ഇരുന്നൂറ് കുട്ടികളിലെത്തിയിരിക്കുന്നു.

കളിയരങ്ങിന്റെ പരിണാമം:

ചിത്രകലയാണ് തുടക്കം കുറിച്ചതെങ്കിലും ഇന്ന് സകല കലകളുടെയും കളരിയായി മാറിയിരിക്കുകയാണ് ചിക്കൂസ് കളിയരങ്ങ്. ചിത്രകലയെ കൂടാതെ സംഗീതം, നൃത്തം ,സാഹിത്യം, കഥാ പ്രസംഗം, അഭിനയം, കരകൗശലം, മോണോ ആക്ട്, ഉപകരണ സംഗീതം, നാടന്‍ പാട്ട്,സംവിധാനം,കാര്‍ട്ടൂണ്‍, ഓട്ടന്‍ തുള്ളല്‍, പ്രസംഗം, മൂകാഭിനയം, പ്രകൃതി നിരീക്ഷണം, രൂപകല്പന എന്നിങ്ങനെ കലയുടെ വൃത്യസ്തവും നൂതനവുമായ തലങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയും പരിശീലിപ്പിച്ചും കളിയരങ്ങ് വളരുന്നു. പ്രകൃതിയെ കണ്ടറിഞ്ഞ് മനസ്സിലാക്കി പ്രകൃതിനിയമങ്ങള്‍ക്കൊത്ത് ജീവിക്കാനും എല്ലാവരേയും സമഭാവനയോടെ കാണാനും സ്‌നേഹിക്കാനും നന്നായി പെരുമാറാനും സംസാരിക്കാനും കളിയരങ്ങിലൂടെ കുട്ടികള്‍ പരിശീലിക്കുന്നു. മുമ്പെന്നെത്തേക്കാളേറെ കൂടുതല്‍ പ്രസക്തിയും പ്രധാന്യവും കളിയരങ്ങിന് കൈവന്നിരിക്കുന്ന കാലമാണിതെന്നും ചിക്കൂസ് ശിവന്‍ പറയുന്നു. സനാഥരായിട്ടും പല കുട്ടികള്‍ക്കും ഫ്‌ളാറ്റുകളിലും ഒറ്റപ്പെട്ട വീടുകളിലും അനാഥരായി കഴിയേണ്ട അവസ്ഥയും സാഹചര്യവുമാണ് ഇപ്പോഴുളളത്. അവരെ പുറത്തു നിന്നുള്ളവര്‍ നിരീക്ഷിക്കുകയും ആകര്‍ഷിക്കുകയും ചെയ്ത് വരുതിയിലാക്കുന്ന സാമൂഹ്യ വിരുദ്ധരുടെ എണ്ണം പെരുകുന്ന ഇക്കാലത്താണ്.

കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിത ബോധം നല്‍കാന്‍ വിദ്യാഭ്യസസേതര പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയമെന്നും ചിക്കൂസ് ശിവന്‍ പറയുന്നു. കേവലമൊരു കലാപരിശീലനക്കളരിയല്ല ചിക്കൂസ് കളിയരങ്ങ്. അക്ഷരാര്‍ത്ഥത്തില്‍ സ്‌നേഹവും ന•യും സഹകരണവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കലാണ് ഇത്തരം കളിയരങ്ങിന്റെ ലക്ഷ്യം. ഇത് അക്ഷരംപ്രതി ശരിയായി മാറിയിട്ടുണ്ട്. ഐ.എ എസ് നേടിയവര്‍ മുതല്‍ ഡോക്ടര്‍, അധ്യാപകര്‍. ചലച്ചിത്രരംഗത്തെ കലാകാരന്‍മാര്‍, അഡ്വക്കേറ്റ്‌സ്, ഐ.ടി പ്രൊഫഷണലുകള്‍, അനിമേഷന്‍ ഡിസൈനര്‍,ഗസറ്റഡ് പദവിയിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മോഡല്‍ ഫാഷന്‍ ഫോട്ടോഗ്രാഫേഴ്‌സ് എന്നിങ്ങനെ മെച്ചപ്പെട്ട കരിയറിലെത്തിയ പലരും ചിക്കൂസ് കൡരങ്ങിലെ ആദ്യകാലത്തിലെയും തുടര്‍ന്നുള്ള വര്‍ഷങ്ങളിലെയും പരിശീലനം നേടിയവരാണ്.

കളിയരങ്ങിലെത്തുന്ന പല കുട്ടികളുടെയും വ്യക്തിപരമായും കുടുംബപരവുമായ പല പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും അവ ശാശ്വതമായി പരിഹരിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും അമ്പതു ദിനങ്ങളാണ് ചിക്കൂസ് കൡയരങ്ങിനു വേണ്ടി മാറ്റിവെക്കപ്പെടുന്നത് എല്ലാ കളിയരങ്ങുകൡും പ്രശസ്തരായവര്‍ സന്ദര്‍ശിക്കാറുണ്ട്. ശ്രീകുമാരന്‍ തമ്പി, ബാബു പോള്‍, രാജന്‍ പി. ദേവ് ,ജഗതി ശ്രീകുമാര്‍ ,കലാഭവന്‍ മണി, എന്നിവരൊക്ക ചിക്കൂസ് കളിയങ്ങിലെത്തി കുട്ടികളുമായി സന്തോഷം പങ്കുവെച്ചിട്ടുണ്ട്. പ്രമുഖ കലാകാരന്‍മാരുടെ ഭവനസന്ദര്‍ശനവും കളിയരങ്ങിന്റെ സവിശേഷതയാണ് വിശ്വപ്രസിദ്ധ എഴുത്തുകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ വസതിയിലെത്തി അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച ഊഷ്മളമായ ഓര്‍മ്മ ചിക്കൂസ് കൡരങ്ങിലെ പഴയ കൂട്ടുകാരുടെ അമൂല്യ സമ്പ്യാദമാണ്.

കടല്‍കടന്ന് ചിക്കൂസ് ശിവന്‍:

ചിക്കൂസ് കളിയരങ്ങില്‍ നിന്ന് ചിക്കൂസ് ശിവനാണോ, ചിക്കൂസ് ശിവനില്‍ നിന്നു ചിക്കൂസ് കളിയരങ്ങണോ ആദ്യം ഉണ്ടായതും, ഉയര്‍ന്നതും എന്നു ചോദിച്ചാല്‍ കോഴിയാണോ മുട്ടയാണോ എന്ന് ദാര്‍ശനിക ചോദ്യം പോലെയാകും അത്. എങ്കിലും മലയാള അക്ഷരങ്ങളില്‍ നിന്നു അമ്പരിപ്പിക്കുന്ന വേഗതയില്‍ മോഹനമായ ചിത്രങ്ങള്‍ വരച്ച് കാണികളെ അത്ഭുത പരതന്ത്രരാക്കുന്ന ചിക്കൂസ് ശിവന്റെ ചിത്രരചനാ ശൈലിയെ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ വരെയും ആകര്‍ഷിക്കും. അക്ഷരം പഠിക്കേണ്ടത് പ്രകൃതിയെ നിരീക്ഷിച്ചും സ്‌നേഹിച്ചും കൊണ്ടാകണം എന്ന വലിയ പാഠമാണ് ശിവന്‍ എന്ന ചിത്രകലാഗുരു ശിഷ്യ•ാര്‍ക്കു വരച്ചു കാട്ടിക്കൊടുക്കുന്നത്. ഈ അനായാസ ചിത്രരചനാശൈലിയുടെ ഉടമയും കളിയരങ്ങിന്റെ മികച്ച ഡിസൈനറുമായ ശിവന്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ക്ഷണം ലഭിച്ചു. 2006 ല്‍ അബുദാബി മലയാളി സമാജത്തിന്റെ ആവശ്യ പ്രകാരം പതിനഞ്ചു ദിവസത്തെ കളിയരങ്ങ് ചിക്കൂസ് ശിവന്‍ അവിടുത്തെ കുട്ടികള്‍ക്കായി ഒരുക്കി. മലയാളത്തിന്റെ മഹത്വവും പ്രകൃതിയെ അറിയിച്ചു കൊണ്ടുള്ള കലാപരിശീലനവും അവിടെയും കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കുകയും അവരോടൊത്ത് ആടിപ്പാടുകയും ചെയ്തു. അഞ്ചു വയസ്സു മുതല്‍ പതിനഞ്ചു വയസ്സുവരെയുള്ള കുട്ടികളായിരുന്നു അവിടെയും. എല്ലാം മലയാളത്തില്‍ തന്നെയാകണമെന്ന് സമാജം പ്രവര്‍ത്തകരും കുട്ടികളുടെ രക്ഷിതാക്കളും ആവശ്യപ്പെട്ടത് തന്നെ അത്ഭുതപ്പെടുത്തിയതായും ആഹ്ലാദിപ്പിച്ചതായും ചിക്കൂസ് ശിവന്‍ പറയുന്നു. അബുദാബിയിലെ കലാപരിശീലന കളരിക്കു ശേഷം ബഹ്‌റനിലും ഷാര്‍ജ്ജയിലും ഇത്തരത്തിലുള്ള ക്യാമ്പുകള്‍ നടത്തി. പൂര്‍ണ്ണമായും ശീതീകരിച്ച എല്ലാ സൗകര്യവുമുള്ള ആഡിറ്റോറിയങ്ങളിലായിരുന്നു ക്യാമ്പ്. വീണ്ടും കലാപരിശീലന ക്യാമ്പ് ഒരുക്കുന്നതിനായി ജൂണ്‍ 29 ന് ബഹ്‌റനിലേക്ക് പോകാനൊരുങ്ങുകയാണ് ശിവന്‍സാറും കലാപരിശീലന ക്യാമ്പിന്റെ വലം കൈയ്യായി പ്രവര്‍ത്തിക്കുന്ന സഹധര്‍മ്മിണി രാജേശ്വരിയും.

മൂന്നു ദശാബ്ദങ്ങള്‍ പിന്നിട്ട കൡയരങ്ങ്:

രണ്ടുപേരെ വെച്ചു തുടങ്ങിയ ചിക്കൂസ് കളിയരങ്ങില്‍ ഇപ്പോഴുള്ളത് 200 കുട്ടികള്‍. ചിക്കൂസ് കളിയരങ്ങ് എന്ന പേരിലെ ചിക്കൂ എന്ന അഖിലേഷ് ഇപ്പോള്‍ സോഫ്റ്റ് വെയര്‍ എഞ്ചീനിയറായി ,വിവാഹിതനായി യുഎസ്സില്‍ കഴിയുന്നു. ശിവന്റെ രണ്ടാമത്തെ മകനാണ് അഖിലേഷ് ,മൂത്തമകന്‍ ആഷിഷ് മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഉദ്യാഗസ്ഥനാണ്. ചിക്കൂസ് കളിയരങ്ങിന്റെ പ്രാരംഭകാലം മുതല്‍ തോളോടൊപ്പം ശിവന്‍ സാറിന്റെ നിഴലായി ഭാര്യ രാജേശ്വരിയുണ്ട്. ചിക്കൂസ് കളരിയിലെ ആദ്യവിദ്യാര്‍ത്ഥിയായ സുനില്‍, കൊച്ചിന്‍ നോവല്‍ ബേസ് വിദ്യാലയത്തില്‍ ആര്‍ട്ട് വിഭാഗം മേധാവിയാണ്. എങ്കിലും ചിക്കൂസ് കളിയരങ്ങില്‍ സുനില്‍ സജീവമായി തുടരുന്നു.

ഒരു ചില്‍ഡ്രന്‍സ് തിയേറ്റര്‍ എന്ന സ്വപ്‌നമാണ് ചിക്കൂസ് കൡയരങ്ങിനുള്ളത്. ചിക്കൂസ് ശിവന്‍ പറയുന്നു. സ്വന്തമായൊരു കെട്ടിടവും കളിയരങ്ങിന്റെ പ്രതീക്ഷയാണ്. കുട്ടികളോടൊപ്പം കളിക്കുകയും ചിരിക്കുകയും അവരുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്ന ചിക്കൂസ് ശിവന് അവര്‍ക്ക് കാര്യം പറഞ്ഞു കൊടുക്കുന്ന കളിയച്ചനാണ്, എങ്ങനെ ജീവിക്കണമെന്നു കാണിച്ചുകൊടുക്കുന്ന വളര്‍ത്തച്ചനാണ്.

You must be logged in to post a comment Login