അവധി കഴിഞ്ഞു,ഇന്ന് സ്‌കൂളുകള്‍ തുറക്കും, മൂന്നരലക്ഷം കുട്ടികള്‍ ഒന്നാംക്ലാസില്‍ ചേര്‍ന്നേക്കും

തിരുവനന്തപുരം: രണ്ടു മാസത്തെ മദ്ധ്യവേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂരില്‍ നിര്‍വ്വഹിയ്ക്കും.ഖദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹയര്‍സെക്കണ്ടറി ഏകീകരണത്തില്‍ പ്രതിഷേധിച്ച് ഹയര്‍സെക്കണ്ടറി അധ്യപകര്‍ കറുത്ത ബാഡ്ജ് ധരിച്ചാവും സ്‌കൂളുകളില്‍ എത്തുക.അധ്യപാകരോട് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് ജനപ്രതിനിധികള്‍ പ്രവേശനോത്സവങ്ങള്‍ ബഹിഷ്‌കരിയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ നവീകരണ പരിപാടികളുടെ ഭാഗമായി പൊതു വില്യായങ്ങളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം ഇത്തവണയും വര്‍ദ്ധിയ്ക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞതവണ ഇക്കാര്യത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സര്‍ക്കാര്‍.എയിഡഡ് സ്‌കൂളുകള്‍ക്ക് കഴിഞ്ഞിരുന്നു.ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലുള്ളവര്‍ക്ക് ഒറ്റ ദിവസം ക്ലാസുകള്‍ തുടങ്ങുന്നു എന്നതും പ്രത്യേകതയാണ്. മൂന്നര ലക്ഷത്തോളം കുട്ടികള്‍ ഒന്നാംക്ലാസില്‍ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി പാഠപുസ്തകങ്ങളുടെ അച്ചടി ഏറെ നേരത്തെ പൂര്‍ത്തിയായിരുന്നു. ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങളാണ് വിദ്യാര്‍ത്ഥികളെ കാത്തിരിയ്ക്കുന്നത്.

You must be logged in to post a comment Login