അവനാണ് എനിക്ക് താങ്ങും തണലുമായത്; വിവാഹമോചനവും തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും അമല പറയുന്നു

Image result for amala paul

എ.എല്‍ വിജയ്- അമല പോള്‍ വിവാഹമോചനം സിനിമാലോകത്ത് ഏറെ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയാണ്. അമല പോളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. സത്യസന്ധതയും വിശ്വാസ്യതയുമാണ് വിവാഹബന്ധത്തിന്റെ അടിത്തറയെന്നും അത് തകര്‍ന്നാല്‍ ബന്ധം അര്‍ത്ഥശൂന്യമാകുമെന്നുമായിരുന്നു വിജയ്‌യുടെ പ്രതികരണം. വിജയ്‌യുടെ അച്ഛന്‍ അഴകപ്പനും അമലയെ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോള്‍ അമല പോള്‍ സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.

amala

യഥാര്‍ത്ഥ സന്തോഷം പുറത്തുനിന്നല്ല ഉള്ളില്‍ നിന്നാണ് ലഭിക്കുന്നത്. അത് സ്വയം കണ്ടെത്തണം. എപ്പോഴും സന്തോഷവതിയായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അമല പറഞ്ഞു. വിവാഹമോചനവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കുമെല്ലാം സഹോദരന്‍ അഭിജിത് പോള്‍ ആണ് അമലയ്ക്ക് താങ്ങും തണലുമായത്. അഭിജിത്തിനെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ഞങ്ങള്‍ തമ്മില്‍ നല്ലൊരു സഹോദരീസഹോദര ബന്ധമാണ് പുലര്‍ത്തുന്നതെന്നും അമല പറയുന്നു. മാത്രമല്ല അവനില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും അമല കൂട്ടിച്ചേര്‍ത്തു.

Image result for amala paul brother

വിവാഹശേഷവും സിനിമയില്‍ അഭിനയിക്കാനുള്ള നടിയുടെ ആഗ്രഹമാണ് അമലയുടെയും വിജയ്‌യുടെയും ജീവിതത്തില്‍ വിള്ളലുണ്ടാക്കിയതെന്ന് വാര്‍ത്ത വന്നിരുന്നു. അതിനെക്കുറിച്ചും അമല പ്രതികരിച്ചു. വിവാഹശേഷം എന്തിനാണ് നടികള്‍ അവരുടെ കരിയറില്‍ നിന്ന് പുറകോട്ട് പോകുന്നത്. അങ്ങനെ ഒന്നില്ല. അത് ഒരാളുടെ കഴിവാണെന്ന് അമല വ്യക്തമാക്കി.

You must be logged in to post a comment Login