അവന്തി ഇന്ത്യയിലെത്തുന്നു

ന്യൂഡല്‍ഹി: ആഗോളവിപണിയില്‍ വെല്ലുവിളി സൃഷ്ടിച്ച് സെപ്റ്റംബറില്‍ ഇന്ത്യയുടെ സ്വന്തം സൂപ്പര്‍ കാര്‍ വിപണിയിലെത്തുന്നു.
ഫെരാരി, പോര്‍ഷെ, ലംബോര്‍ഗിനി എന്നിവയുടെ വിവിധ മോഡലുകള്‍ കേരളത്തിലും ഇന്ന് കാണാം. ഇവയെല്ലാം ഇറക്കുമതിയിലൂടെയെത്തുന്ന വിദേശ കമ്പനികളുടെ മോഡലുകളാണ്. എന്നാല്‍ ആഗോള മേഖലയിലെ വമ്പന്‍മാര്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ച് ഈ വര്‍ഷം  ഇന്ത്യന്‍ കമ്പനിയായ ഡി.സി ഡിസൈന്‍സ് ഒരുക്കുന്ന “അവന്തി’യാണ് സൂപ്പര്‍ കാര്‍ വിപണിയിലെത്തുന്ന പുതിയ താരം. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന സൂപ്പര്‍ കാറാണ് അവന്തി.
സൂപ്പര്‍ കാറുകളുടെ തനത് രൂപകല്പന അവന്തിയിലും ഡി.സി ഡിസൈന്‍സ് ഉറപ്പാക്കിയിട്ടുണ്ട്. ഫോര്‍ഡിന്റെ എക്കോബൂസ്റ്റ് 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍

Untitled-3 copyഡി.ഒ.എച്ച്.സി 16വാല്‍വ് എന്‍ജിനാണുള്ളത്. 240 ബി.എച്ച്.പിയാണ് എന്‍ജിന്റെ കരുത്ത്. ഉയര്‍ന്ന ടോര്‍ക്ക് 366 ന്യൂട്ടണ്‍ മീറ്റര്‍. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. 19 ഇഞ്ച് ടയര്‍ മികച്ച വേഗതയിലും അനായാസമായ െ്രെഡവിംഗ് അനുഭവം നല്‍കും.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലേത്താന്‍ വെറും ആറ് സെക്കന്‍ഡ് മതി. ആറ് മാനുവല്‍ ഗിയറുകളാണുള്ളതെന്നത് ന്യൂനതയാണ്. ലിറ്ററിന് 10 മുതല്‍ 14 കിലോമീറ്റര്‍ വരെ മൈലേജുമായാണ് അവന്തി സൂപ്പര്‍ കാര്‍ വിപണിയില്‍ മത്‌സരിക്കാന്‍ എത്തുന്നത്.

 

 

You must be logged in to post a comment Login