‘അവന്‍ ആ യുദ്ധം ജയിച്ചു’; മകന്റെ ധൈര്യത്തിനുമുന്‍പില്‍ ക്യാന്‍സര്‍ പരാജയപ്പെട്ടു, കണ്ണീരോടെ ഇമ്രാന്‍ ഹാഷ്മി

 

മുംബൈ: ഒന്നും രണ്ടുമല്ല, വേദനയുടെ അഞ്ച് സംവത്സരങ്ങളാണ് കടന്നു പോയത്. മകന്‍ അയാന്‍ ഹാഷ്മി ക്യാന്‍സറിനെ തന്റേടത്തോടെ തോല്‍പ്പിച്ച കാര്യം സന്തോഷത്തോടെ പങ്കുവെയ്ക്കുകയാണ് ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഇമ്രാന്‍ ഹാഷ്മി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്.

കാന്‍സര്‍ സ്ഥിരീകരിച്ച് 5 വര്‍ഷങ്ങള്‍ക്കിപ്പുറം അയാന്‍ അര്‍ബുദരോഗ വിമുക്തനായിരിക്കുന്നു. വലിയൊരു യാത്രയായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനക്കും സ്‌നേഹത്തിനും നന്ദി. അര്‍ബുദത്തോടു പോരാടുന്ന എല്ലാവര്‍ക്കും എന്റെ സ്‌നേഹവും പ്രാര്‍ത്ഥനയും. വിശ്വാസവും പ്രതീക്ഷയും നമ്മെ ഏറെ മുന്നോട്ടു കൊണ്ടുപോകും. നിങ്ങള്‍ക്കും ഈ യുദ്ധത്തില്‍ വിജയം വരിക്കാം- ഇമ്രാന്‍ ഹാഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2014 ല്‍ ആണ് ഇമ്രാന്റെ കുടുംബത്തെ കണ്ണീരിലാഴ്ത്തി നാല് വയസ്സുകാരന്‍ മകന്‍ അയാന്‍ കാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയത്. പിന്നീട് ‘ദ കിസ്സ് ഓഫ് ലൗ’ എന്ന പേരില്‍ അര്‍ബുദം ബാധിച്ച മകന്റെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും വിവരിക്കുന്ന ഒരു പുസ്തകവും ഇമ്രാന്‍ ഹാഷ്മി പുറത്തിറക്കിയിരുന്നു.

You must be logged in to post a comment Login