അവരെ തൂക്കിലേറ്റൂ; മകളെ ചേര്‍ത്തുപിടിച്ച് ജയസൂര്യ പറഞ്ഞു

തിരുവനന്തപുരം: ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചവരെ തൂക്കികൊല്ലണമെന്ന് നടന്‍ ജയസൂര്യ. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ പ്രതിഷേധം അറിയിച്ചത്. തന്റെ മകളോടൊപ്പം ‘ഹാങ് ദം’ എന്ന് പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഫോട്ടോയാണ് പ്രതിഷേധമറിയിച്ച് ജയസൂര്യ പോസ്റ്റ് ചെയ്തത്.

കത്വ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നേരത്തെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍, ജോയ് മാത്യു, മഞ്ജു വാര്യര്‍, പാര്‍വതി തുടങ്ങിയ താരങ്ങള്‍ പ്രതിഷേധമറിയിച്ചു.

ദേശീയ പുരസ്‌കാര നിറവില്‍ നില്‍ക്കുമ്പോഴും അതി ശക്തമായ പ്രതിഷേധമാണ് പാര്‍വതി രേഖപ്പെടുത്തിയത്. ‘ഞാന്‍ ഹിന്ദുസ്ഥാനാണ്, ഞാന്‍ ലജ്ജിക്കുന്നു. ‘ദേവിസ്ഥാന്‍’ അമ്പലത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക’ എന്നെഴുതിയ പ്ലക്കാഡുയര്‍ത്തി പിടിച്ചാണ് പാര്‍വതി പ്രതിഷേധിച്ചത്.

You must be logged in to post a comment Login