അവസാന രഞ്ജിയില്‍ സച്ചിന് അര്‍ധസെഞ്ച്വറി; മുംബൈ ജയത്തിലേക്ക്

രഞ്ജി ട്രോഫിയില്‍ ക്രിക്കറ്റ് ദൈവം തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ മറ്റൊരു നാഴികകല്ലു കുടി ആവര്‍ത്തിക്കുന്നു. ഇതോടെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഹരിയാനയ്‌ക്കെതിരേ മുംബൈ ജയത്തിലേക്ക്. ജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 240 റണ്‍സ് വേണ്ടിയിരുന്ന മുംബൈ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 201/6 എന്ന നിലയിലാണ്.

55 റണ്‍സോടെ സച്ചിന്‍ ക്രീസിലുണ്ട്. ആറ് റണ്‍സ് നേടിയ ധാവല്‍ കുല്‍ക്കര്‍ണിയാണ് സച്ചിന് കൂട്ട്. നാല് വിക്കറ്റ് ശേഷിക്കേ മുംബൈയുടെ വിജയം 39 റണ്‍സ് അകലെയാണ്. കൗസ്തുഭ് പവാര്‍ (47), അജിങ്ക്യ രഹാനെ (40) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സിന് പുറത്തായ സച്ചിന്‍ രണ്ടാം ഇന്നിംഗ്‌സില്‍ കരുതലോടെയാണ് ബാറ്റ് വീശിയത്. നാല് ബൗണ്ടറി അടങ്ങിയതാണ് ഇന്നിംഗ്‌സ്. ഹരിയാനയ്ക്ക് വേണ്ടി മോഹിത് ശര്‍മ്മ രണ്ടു വിക്കറ്റ് വീഴ്ത്തി.

art-svTENDULKAR-420x0

നേരത്തെ ഹരിയാനയുടെ രണ്ടാം ഇന്നിംഗ്‌സ് 241 റണ്‍സില്‍ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നേടിയ മുംബൈ നായകന്‍ സഹീര്‍ ഖാന്‍ തിളങ്ങി. അവസാന രഞ്ജി കളിക്കുന്ന സച്ചിന്‍ തന്റെ കരിയറില്‍ 115 മത് അര്‍ധസെഞ്ച്വറി നേടിയതാണ് പുതിയ വാര്‍ത്തകള്‍ക്ക് കാരണമായത്. ഗുവാഹത്തില്‍ ഇന്നലെ ഹരിയാനയുമായുള്ള ഏറ്റുമുട്ടലിലാണ് താരത്തിന് ഊ നേട്ടം കൈവരിക്കാനായത്. രഞ്ജി ട്രോഫി മത്സരത്തില്‍ സച്ചിന്റെ 19 മത് അര്‍ധസെഞ്ച്വറിയാണിത്.

You must be logged in to post a comment Login