അശ്വിന്റെ ചതിക്കെതിരെ ക്രിക്കറ്റ് ലോകത്ത് രൂക്ഷ വിമര്‍ശനം; സേവാഗിനെ ഓര്‍മിപ്പിച്ച് കൈഫ്

 

കുപ്രസിദ്ധ മങ്കാദിംഗ് നീക്കത്തിലൂടെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ പുറത്താക്കിയ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിനെതിരെ ക്രിക്കറ്റ് ലോകത്ത് രൂക്ഷ വിമര്‍ശനം. മൈക്കല്‍ വോണ്‍, ഇയാന്‍ മോര്‍ഗന്‍, ഡെയ്ല്‍ സ്‌റ്റെയിന്‍ തുടങ്ങിയ താരങ്ങള്‍ അശ്വിനെതിരെ വിമര്‍ശനവുമായെത്തി. നിയമപ്രകാരം ചെയ്തത് തെറ്റല്ലെങ്കിലും ഒരു മുന്നറിയിപ്പ് പോലും നല്‍കാതെ അശ്വിന്‍ നടത്തിയ ചെയ്തി ചതിയെന്ന രീതിയിലാണ് പലരും പ്രതികരിക്കുന്നത്.

അശ്വിന്‍ മുന്നറിയിപ്പ് നല്‍കാതെ ബട്‌ലറെ പുറത്താക്കിയ രീതി ശരിയല്ലെന്ന് ഓര്‍മിപ്പിച്ച ഡല്‍ഹി സഹപരിശീലകന്‍ മുഹമ്മദ് കൈഫ് മുമ്പോരു അവസരത്തില്‍ സേവാഗ് അപ്പീല്‍ പിന്‍വലിച്ച കാര്യവും അശ്വിനെ ഓര്‍മിപ്പിച്ചു.

2012ല്‍ ലങ്കന്‍ താരം ലാഹിരി തിരിമന്നയെ അശ്വിന്‍ സമാനമായ രീതിയില്‍ ഔട്ടാക്കി. എന്നാല്‍ അന്ന് നായകനായിരുന്ന സേവാഗ് അപ്പീലില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

You must be logged in to post a comment Login