അസമിനെതിരെ സഞ്ജു സാംസന് സെഞ്ച്വറി

sanju-samsonഅസമിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ സഞ്ജു സാംസന് സെഞ്ച്വറി. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലാണ് കേരളം. സഞ്ജു സാംസണ്‍ (117), റോബര്‍ട്ട് ഫെര്‍ണാണ്ടസ് (8) എന്നിവരാണ് ക്രീസില്‍ .19 റണ്‍സെടുത്ത പി.യു. അന്‍താഫിന്റെ വിക്കറ്റാണ് ഇന്ന് കേരളത്തിന് നഷ്ടപ്പെട്ടത്.

ഇന്നലെ ഓപ്പണര്‍മാരായ വി.എ. ജഗദീഷും (16) അരങ്ങേറ്റ താരം നിഖിലേഷ് സുരേന്ദ്രനും (46) കേരളത്തിന് വേണ്ടി മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ അധികം കഴിയും മുന്‍പ് ജഗദീഷിനെ കേരളത്തിന് നഷ്ടമായി. എന്നാല്‍ പിന്നീട് വന്ന സഞ്ജുവും നിഖിലേഷും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് സമ്മാനിച്ചതോടെ രണ്ടാം വിക്കറ്റില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിഖിലേഷിനെയും കേരളത്തിന് നഷ്മായത് തിരിച്ചടിയായി. പിന്നീടുവന്ന രോഹന്‍ പ്രേം ഒരു റണ്‍സെടുത്തുനില്‍ക്കേ പുറത്തായത് ഈ ആഘാതം വര്‍ധിപ്പിച്ചു.

ഒന്നാമിന്നിങ്‌സില്‍ 323 റണ്‍സാണെടുത്ത് നില്‍ക്കുകയാണ് ആതിഥേയര്‍.

You must be logged in to post a comment Login