‘അസാമാന്യ ബുദ്ധി: നാല് വയസ്സുകാരിക്ക് ഒമ്പതാം ക്ലാസില്‍ പ്രവേശനം

studentലക്‌നൗ: അനന്യ എന്ന നാല് വയസ്സുകാരി മറ്റ് കുട്ടികളെ പോലെയല്ല. എല്‍കെജിയും യുകെജിയും കടക്കാതെ നേരെ ഒമ്പതാം ക്ലാസിലാണ് ഈ ജീനിയസ് പ്രവേശനം നേടിയത്.ഹിന്ദി ഭാഷയിലുള്ള പരിജ്ഞാനവും ഒമ്പതാം ക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ അനായാസം വായിക്കുകയും ചെയ്യുന്ന അനന്യക്ക് കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാനറിയാം. ഒരു മുതിര്‍ന്ന വിദ്യാര്‍ത്ഥിയെ പോലെ പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന അനന്യയെ അനുമോദനം കൊണ്ട് മൂടുകയാണ് നാട്ടുകാര്‍. ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ ഉമേഷ് ത്രിപാഠിക്കും അനന്യയെ കുറിച്ച് പറയാനേറെയുണ്ട്.
2011 ഡിസെബര്‍ 1 നാണ് അനന്യ ജനിച്ചത്. ബാബാസാഹേബ് ബിംറാവോ അംബേദ്കര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ തേജ് ബഹദൂറാണ് അനന്യയുടെ പിതാവ്. അമ്മ ഛായാ ദേവി. ഇവര്‍ക്ക് എഴുത്തും വായനയും അറിയില്ല.

അനന്യ മാത്രമല്ല അവളുടെ സഹോദരനും സഹോദരിയും അസാമാന്യ ബുദ്ധിപാടവമുള്ള കുട്ടികളാണ്. സഹോദരി സുഷമ വര്‍മ ലിംക ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. ഏഴ് വയസ്സുള്ളപ്പോള്‍ സുഷമ പത്താം ക്ലാസ് പരീക്ഷ എഴുതി പാസായി. സഹോദരനാകട്ടെ 14 ആം വയസ്സില്‍ ബിസിഎ പാസായി ഏവരെയും അതിശയിപ്പിച്ച വിദ്യാര്‍ത്ഥിയാണ്.

You must be logged in to post a comment Login