അസാറാം ബാപ്പുവിന്റെ ജാമ്യഹര്‍ജി തള്ളി

ജോധ്പൂര്‍: ലൈംഗികാരോപണക്കേസില്‍ അറസ്റ്റിലായ ആള്‍ദൈവം അസാറാം ബാപ്പുവിന്റെ ജാമ്യഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. ഒരു മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിയാണ് ജസ്റ്റിസ് നിര്‍മല്‍ ജീത് കൗര്‍ ബാപ്പുവിന് ജാമ്യം നിഷേധിച്ചത്. ബാപ്പുവിനു വേണ്ടി മുതിര്‍ അഭിഭാഷകനായ രാംജഠ്മലാനിയാണു ഹാജരായത്. പീഡനത്തിനിരയായെു പറയപ്പെടു പെണ്‍കുട്ടിക്കു ബാപ്പുവിന്റെ ഗുരുകുലത്തില്‍ താമസിക്കാന്‍ താല്‍പര്യമില്ലായിരുുവെും പെകുട്ടിയുടെ പ്രായം തെളിയിക്കു സര്‍ട്ടിഫിക്കറ്റ് തെറ്റായിരുന്നുുവെന്നും പ്രതിഭാഗം വാദിച്ചു. പെണ്‍കുട്ടിയുടെ മാനസികനില ശരിയല്ലെന്നും അവള്‍ ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലാണെന്നും ഫെയ്‌സ് ബുക്കില്‍ സജീവമാണെും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇതൊന്നും കോടതി മുഖവിലയ്‌ക്കെടുത്തില്ല. കേസിന്റെ വാദമല്ല നടക്കുതെന്നും ജാമ്യഹര്‍ജിയാണു പരിഗണിക്കുതെന്നും കോടതി പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടി താമസിച്ചിരു അതേ ആശ്രമത്തില്‍നിന്നു മറ്റൊരു പെണ്‍കുട്ടിയെ കാണാതായ വിവരം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ജോധ്പുര്‍ കോടതി ബാപ്പുവിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്‌ടോബര്‍ 11 വരെ നീട്ടി. മധ്യപ്രദേശിലെ ഛിന്ദ്‌വാര ഗുരുകുല്‍ ആശ്രമത്തിന്റെ മാനേജര്‍ക്കെതിരെയും കോടതി നോട്ടീസ് അയച്ചു. ഓഗസ്റ്റ് 15ന് ജോധ്പൂരിലെ മണി ആശ്രമത്തില്‍ വച്ച് പെണ്‍കുട്ടി പീഡനത്തിനിരയായപ്പോള്‍ ഇയാളും അവിടെയുണ്ടായിരുതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

 

You must be logged in to post a comment Login