അസുരനായി പ്രതികാരത്തിനൊരുങ്ങുന്നു; പുതിയ മെയ്ക്ക് ഓവർ പുറത്തുവിട്ട് ധനുഷ്

ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് കൂട്ടുക്കെട്ടാണ് വെട്രിമാരന്‍- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പൊല്ലാതവൻ, ആടുകളം, വട ചെന്നൈ തുടങ്ങിയ മികച്ച ചിത്രങ്ങളാണ് തമിഴകത്ത് പിറന്നത്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് അസുരന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിനായുള്ള പുതിയ മേയ്ക്ക് ഓവര്‍ ധനുഷ് പുറത്തുവിട്ടു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ധനുഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പ്രതികാര കഥയുടെ പശ്ചാത്തലം തന്നെയാണ് അസുരനെന്ന പുതിയ സിനിമയുടേയും പ്രമേയം. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തമിഴ് എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

You must be logged in to post a comment Login