അസുരവിത്തിനു ശേഷം വീണ്ടും ആസിഫിന്റെ അമ്മയാകാനൊരുങ്ങി ലെന

ജീന്‍ പോള്‍ ലാലിന്റെ ആദ്യ സിനിമയായ ഹണി ബീയുടെ രണ്ടാം ഭാഗം വരുന്നു എന്നറിഞ്ഞതോടെ ആരാധകര്‍ പ്രതീക്ഷയിലാണ്. ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്തമായി ഒരു പൂര്‍ണ്ണമായ കുടുംബചിത്രമാണ് ഹണി ബീ 2.

ആസിഫ് അലി, ഭാവന, ലാല്‍, ബാലു വര്‍ഗീസ്, ബാബുരാജ് എന്നിവര്‍ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായി തന്നെ തുടരുമ്പോള്‍ ശ്രീനിവാസനും ലെനയും ആസിഫിന്റെ അച്ഛനമ്മമാരുടെ വേഷത്തില്‍  എത്തുകയാണ്.

അസുരവിത്ത് എന്ന ചിത്രത്തില്‍ ആസിഫിന്റെ അമ്മയായി ലെന അഭിനയിച്ചിട്ടുണ്ട്. റൂബിയെന്നാണ് ലെനയുടെ കഥാപാത്രത്തിന്റെ പേര്. പുതിയ തലമുറ ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നും ചിത്രത്തില്‍ പറയുന്നു. ചിത്രത്തില്‍ തമ്പി ആന്റണി എന്ന കഥാപാത്രമാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.

You must be logged in to post a comment Login