അസ്ലാന്‍ഷാ ഹോക്കി; ഗോളടിച്ചുകൂട്ടി ഇന്ത്യ കാനഡയെ പരാജയപ്പെടുത്തി

 

ഇപ്പോ: അസ്ലാന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ കാനഡയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി. ഗോളടി ഉത്സവമായി മാറിയ മത്സരത്തില്‍ 73 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ ജയം. മലേഷ്യയെ കഴിഞ്ഞദിവസം 42 എന്ന സ്‌കോറില്‍ വീഴ്ത്തിയ ഇന്ത്യ അതേ ഫോമിലാണ് കാനഡയ്‌ക്കെതിരെയും കളിച്ചുകയറിയത്. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരു സമനിലയും മൂന്ന് ജയവും സ്വന്തമാക്കി.

ഇന്ത്യയ്ക്കുവേണ്ടി മന്‍ദീപ് സിങ് ഹാട്രിക് നേടി. 12ാം മിനിറ്റില്‍ വരുണ്‍ കുമാര്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നും നേടിയ ഗോളോടുകൂടിയാണ് ഇന്ത്യ സ്‌കോറിങ്ങിന് തുടക്കമിട്ടത്. 20ാം മിനിറ്റില്‍ മന്‍ദീപ് സിങ്ങിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. 27ാം മിനിറ്റില്‍ മന്‍ദീപ് സിങ് ഇന്ത്യയ്ക്കുവേണ്ടി മൂന്നാം ഗോള്‍ നേടി. രണ്ടു മിനിറ്റിനുശേഷം ഒരു ഗോള്‍ കൂടി നേടിയ മന്‍ദീപ് ഹാട്രിക് തികയ്ക്കുകയും ചെയ്തു.

മൂന്നാം ക്വാര്‍ട്ടറിലാണ് കാനഡ ഉണര്‍ന്നുകളിച്ചത്. 35ാം മിനിറ്റില്‍ മാര്‍ക്ക് പിയേഴ്‌സണിലൂടെ കാനഡ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ 39ാം മിനിറ്റില്‍ അമിത് റോഹിദാസ് ഒരു ഗോള്‍ കൂടി നേടിയതോടെ എതിര്‍ടീം കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. നാലാം ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. 50ാം മിനിറ്റില്‍ ഫിന്‍ ബോര്‍ത്രോയ്ഡും 57ാം മിനിറ്റില്‍ ജെയിം വാല്ലസും കാനഡയ്ക്കായി ഗോളുകള്‍ നേടി. എന്നാല്‍, 56ാം മിനിറ്റില്‍ വിവേക് സാഗറും 58ാം മിനിറ്റില്‍ നിലാകാന്ത ശര്‍മയും ഗോള്‍ നേടിയതോടെ ഇന്ത്യ ജയമുറപ്പിച്ചു.

You must be logged in to post a comment Login