അർജന്റീനക്കാരന് മുന്നിൽ തകർന്നടിഞ്ഞ് റയൽ; പി.എസ്.ജിയുടെ ജയം മൂന്നുഗോളിന്

അർജന്റീനക്കാരന് മുന്നിൽ തകർന്നടിഞ്ഞ് റയൽ; പി.എസ്.ജിയുടെ ജയം മൂന്നുഗോളിന്

ലണ്ടൻ: അർജന്‍റീനൻ താരം എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ തകർന്നടിഞ്ഞ് റയൽ മാഡ്രിഡ്. യുവേഫ ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബായ പാരിസ് സെന്‍റ്ജെർമെയ്നോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തോറ്റമ്പിയത്. എയഞ്ചൽ ഡി മരിയയുടെ ഇരട്ടഗോളുകളാണ് പി.എസ്.ജിയ്ക്ക് വൻ ജയം സമ്മാനിച്ചത്.

ഗ്രൂപ്പ് എയിൽ പാരിസ് സെന്‍റ്ജെർമെയ്ന്‍റെ തട്ടകത്തിലാണ് റയൽ വൻ തോൽവി ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിലായിരുന്നു ഡി മരിയയുടെ ഗോളുകൾ. 14, 33 മിനുട്ടുകളിലായിരുന്നു അർജന്‍റീന താരം റയൽ മാഡ്രിഡിന്‍റെ നെഞ്ചകം പിളർത്തിയത്. 82-ാം മിനിട്ടിൽ തോമസ് മുനിയർ നേടിയ ഗോളിൽ പി.എസ്.ജി പട്ടിക തികച്ചത്.

 

You must be logged in to post a comment Login