അൽമല്ലുവിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അൽമല്ലുവിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ശ്വേത മോഹനും ഹരിശങ്കറും ചേർന്നാലപിച്ച ഗാനം മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തിറക്കിയത്. രഞ്ജിൻ രാജിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ബികെ ഹരിനാരായണനാണ്.

നമിത പ്രമോദാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗൾഫ് പശ്ചാത്തലത്തിൽ മലയാളി പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദാണ് ചിത്രം നിർമിക്കുന്നത്. ലാൽ, മിയ, പ്രേം പ്രകാശ്, ഫാരിസ്, മിഥുൻ രമേശ്,ധർമ്മജൻ ബോൾഗാട്ടി, സോഹൻ സീനുലാൽ, ഷീലു ഏബ്രഹാം, രശ്മി ബോബൻ, സിനിൽ സൈനുദ്ദീൻ, വരദ ജിഷിൻ, ജെന്നിഫർ,അനൂപ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജനുവരി 17ന് പ്രദർശനത്തിനെത്തും.

You must be logged in to post a comment Login