ആംഗ്യത്തിലൂടെ നിയന്ത്രിക്കാവുന്ന ലാപ്‌ടോപ്പ്

മൊബൈല്‍ഫോണുകള്‍ ഇന്നത്തെ രൂപം പ്രാപിച്ചത് ടച്ച് സ്‌ക്രീന്‍ സാങ്കേതിക വിദ്യയുടെ മാത്രം പിന്‍ബലത്തിലാണ്. അതിനുശേഷം വന്ന സാങ്കേതികവിദ്യയാണ് മോഷന്‍ സെന്‍സര്‍. മള്‍ട്ടിമീഡിയ രംഗത്ത് വര്‍ഷങ്ങളായി ഇതിന്റെ സാധ്യതകള്‍ പ്രയോജപ്പെടുത്തുന്നുണ്ട്.
ഗസ്റ്റര്‍ കണ്‍ട്രോള്‍ എന്ന പേരില്‍ ഈ സാങ്കേതികവിദ്യയുടെ പരിമിതമായ ഉപയോഗങ്ങള്‍ ലഭ്യമാക്കിയ സ്മാര്‍ട്‌ഫോണുകളും അടുത്തിടെയായി വിപണിയിലെത്തുന്നുണ്ട്. ഇപ്പോഴിതാ മോഷന്‍ സെന്‍സര്‍ ഉള്‍പ്പെടുത്തിയ ലാപ്‌ടോപ്പ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ എച്ച്പി വിപണിയിലിറക്കി.
എന്‍വി 17 ലീപ് മോഷന്‍ എസ്ഇ എന്നാണ് മോഡലിനു പേര്. കൈത്തണ്ടയുടെയും വിരലുകളുടെയും ചലനം മനസിലാക്കാന്‍ കഴിവുള്ള ലീപ് മോഷന്‍ സെന്‍സറാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം സെന്‍സര്‍ ഉപയോഗിക്കുന്ന, ലോകത്തിലെ ആദ്യത്തെ ലാപ്‌ടോപ്പാണിത്. ഹൈ പെര്‍ഫോമന്‍സ് ലാപ്‌ടോപ് തിരയുന്നവരെ ലക്ഷ്യമാക്കിയാണ് എച്ച്പി ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2.2 ഗിഗാഹെട്‌സിന്റെ ഇന്റല്‍ കോര്‍ ഐ 7 പ്രൊസസറാണ് ഉപയോഗിക്കുന്നത്. എട്ട് ജിബി ഡിഡിആര്‍ 3 റാമും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാഫിക്‌സ് പ്രൊസസറിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഈ മോഡല്‍. നാല് ജിബി വീഡിയോ റാം ഉള്‍പ്പെടുത്തിയിട്ടുള്ള എന്‍വിഡിയ ജിഫോഴ്‌സ് ജിടി 750എം ഗ്രാഫിക്‌സ് പ്രൊസസറാണിതിന്.
ഫുള്‍ എച്ച്ഡി ( 1920 ഃ 1280 ) റെസലൂഷനുള്ള 17.3 ഇഞ്ച് ഡിസ്‌പ്ലേയും ചേരുമ്പോള്‍ അനിമേഷന്‍, ഗ്രാഫിക്‌സ് ഡിസൈനിങ് ജോലികള്‍ക്ക് ഏറ്റവും അനുയോജ്യമായി ഈ മോഡല്‍ മാറുന്നു.  മൂന്ന് വര്‍ഷത്തെ ഓണ്‍സൈറ്റ് വാറന്റിയുണ്ട്.

You must be logged in to post a comment Login