ആം ആദ്മി പാര്‍ട്ടിക്ക് ധാര്‍ഷ്ട്യമെന്ന് ബി.ജെ.പി

അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി (എ.എ.പി) ധാര്‍ഷ്ട്യം വെടിഞ്ഞ് ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ബി.ജെ.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റ് ലഭിച്ച എ.എ.പി സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ശ്രമിക്കുന്നതിന് പകരം മറ്റ് പാര്‍ട്ടികള്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇത് ധാര്‍ഷ്ട്യമാണ്. ബി.ജെ.പി വക്താവ് ബല്‍ബീര്‍ പുഞ്ച് കുറ്റപ്പെടുത്തി.
11_12_13 aravindriwal
എ.എ.പി തങ്ങളുടെ അജണ്ട മറ്റു പാര്‍ട്ടികളില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഇങ്ങനെ തുടരുകയാണെങ്കില്‍ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ എ.എ.പി എങ്ങനെയാണ് യാഥാര്‍ഥ്യമാക്കുകയെന്നും അദ്ദേഹം ചോദിച്ചു.

You must be logged in to post a comment Login