ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിനെ തകര്‍ക്കാന്‍ ബി.ജെ.പിയില്‍ ഗൂഢാലോചന നടക്കുന്നതായി ആരോപണം

ബി.ജെ.പിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി പാര്‍ട്ടി വക്താവ്.ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റിലിയും ചേര്‍ന്ന് അരവിന്ദ് കെജ്‌രിവാളിന്റെ സര്‍ക്കാറിനെതിരെ ഡഹിയില്‍ പ്രക്ഷോഭത്തിന് തയ്യാറാവുകയാണ്.


പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പദ്ധതികളെ ആം ആദ്മി പാര്‍ട്ടി തകിടം മറിക്കുമെന്ന് ബി.ജെ.പി ഭയക്കുന്നെന്നും പാര്‍ട്ടി ആരോപിച്ചു.അതിനിടെ ബി.ജെ.പി നേതാക്കളുടെ അടുത്ത  അനുയായികള്‍  കെജ്‌രിവാള്‍ ഗവണ്‍മെന്റിനെ തകര്‍ക്കാന്‍ തനിക്ക് 30 കോടി രൂപയോളം വാഗ്ദാനം ചെയ്‌തെന്ന് എ.എ.പി എം.എല്‍.എ മദന്‍ ലാല്‍ പറഞ്ഞു. എന്നാല്‍ തന്റെ പക്കല്‍ ഇതിന് തെളിവുകളില്ലെന്നും മദന്‍ ലാല്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ആഫ്രിക്കന്‍ യുവതികളോട് മോശമായി പെരുമാറിയതെനെതിരെ മോഡി ആം ആദ്മിയെ വിമര്‍ശിച്ചിരുന്നു.എന്നാല്‍ ആഫ്രിക്കകാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയെന്നതില്‍ എ.എ.പി നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന്  ഒരു തെളിവുമില്ലെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് സിങ് പറഞ്ഞു.

You must be logged in to post a comment Login